സഹപ്രവര്‍ത്തകരുടെ ഉപദ്രവം; ജീവനക്കാരി ജീവനൊടുക്കി

Web Desk
Posted on October 18, 2019, 2:01 pm

ഹൈദരാബാദ്: സഹപ്രവര്‍ത്തകരുടെ ഉപദ്രവം സഹിക്ക വയ്യാതെ ജീവനക്കാരി ജീവനൊടുക്കി. ഭോപ്പാല്‍ സ്വദേശിയായ 33കാരിയായെയാണ് രാവിലെ 10.30 ഓടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും മറ്റ് കുടുംബാംഗങ്ങളും വാതിൽ തള്ളി തുറന്ന് മുറിയിൽ എത്തിയെങ്കിലും യുവതി മരിച്ചിരുന്നു. ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ഭെല്‍) അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരിയായിരുന്നു യുവതി.

കമ്പനിയിലെ ഫിനാന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ആറ് സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ യുവതി ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ആത്മഹത്യാകുറിപ്പില്‍ ആരോപിക്കപ്പെടുന്ന വ്യക്തികള്‍ക്കെതിരെ മിയാപൂർ പൊലീസ് കേസെടുത്തു. തന്റെ മൊബൈല്‍ ഫോണ്‍ സഹപ്രവര്‍ത്തകര്‍ ഹാക്ക് ചെയ്യുന്നതായും കോളുകള്‍ ചോര്‍ത്തുയും ചെയ്തതായും യുവതി ആരോപിച്ചിരുന്നു. ഭോപ്പാലിലേക്ക് നേരത്തെ സ്ഥലംമാറ്റം കിട്ടിയതോടെ സഹപ്രവര്‍ത്തകര്‍ അസഭ്യമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും മോശമായി പെരുമാറിയെന്നും ഇവര്‍ പറയുന്നു.