Saturday
14 Dec 2019

കളി കാര്യമായപ്പോള്‍ രാഹുലും ഹാര്‍ദിക്കും കളത്തിന് പുറത്ത്

By: Web Desk | Friday 11 January 2019 6:55 PM IST


സിഡ്‌നി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റിൽ നിന്ന് ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും പുറത്ത്. ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം സസ്‌പെന്‍ഷനെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി അറിയിച്ചു.
കെ എല്‍ രാഹുലിനെ ആദ്യ ഏകദിനത്തിനുള്ള ടീം സെലക്ഷനില്‍ പരിഗണിക്കുന്നില്ലെന്നും ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാകില്ലെന്നും ബി സി സി ഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ശനിയാഴ്ച്ച തുടങ്ങുന്ന ഏകദിനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹാര്‍ദികിനോട് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം രാഹുലിനെ ആദ്യ ഇലവനിലേക്ക് പരിഗണിക്കുന്നുമില്ല.

കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നടപടി.  ഒന്നിലധികം സെലിബ്രിറ്റികളുമായി താൻ ഒരേസമയം അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം മാതാപിതാക്കൾക്കും അറിവുണ്ടായിരുന്നുവെന്നും നിസ്സാരമട്ടിലാണ് ടോക് ഷോയിൽ ഹാർദിക് വെളിപ്പെടുത്തിയത്. വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ കാരണം കാണിക്കൽ നോട്ടിസും അയച്ചിരുന്നു.
Related News