കഴിഞ്ഞ 20 ദിവസമായി ഹർദിക് പട്ടേലിനെ കാണാനില്ല; പരാതിയുമായി ഭാര്യ കിഞ്ജല്‍

Web Desk

അഹമ്മദാബാദ്

Posted on February 14, 2020, 12:34 pm

പട്ടീദാർ സമുദായ നേതാവ് ഹർദ്ദിക് പട്ടേലിനെ കാണാനില്ലെന്ന് പരാതി. ജനുവരി 18 മുതൽ ഹർദ്ദിക്കിനെ കാണിനില്ലെന്ന് കാണിച്ച് ഭാര്യ കിഞ്ജല്‍ പട്ടേല്‍ ആണ് പരാതി നൽകിയത്. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്ന് കിഞ്ജല്‍ വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചു.

”കഴിഞ്ഞ 20 ദിവസമായി തന്റെ ഭർത്താവിനെ കാണാനില്ല. ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയാണ്. പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ഹര്‍ദിക്കിന് മേൽ ചുമത്തുകയാണ്. അന്ന് ഹര്‍ദികിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റു നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവരിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണെന്നും കിഞ്ജല്‍ പട്ടേല്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

നാല് വര്‍ഷം മുമ്പുള്ള സംഭവങ്ങളുടെ പേരില്‍ ഗുജറാത്ത് പോലീസ് കേസുകളില്‍ പ്രതിചേര്‍ത്തുക്കൊണ്ടിരിക്കുകയാണെന്നും പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ചുമത്തി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും ഹർദ്ദിക് പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നു. തന്നെ ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ഹര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു. അതേസമയം ഫെബ്രുവരി 11‑ന് ഡല്‍ഹി തെരഞ്ഞെടുപ്പിൽ വിജയിച്ച അരവിന്ദ് കെജ്രിവാളിന് ആശംസകളറിയിച്ച് ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Hardik Patel miss­ing for last 20 days

YOU MAY ALSO LIKE THIS VIDEO