Web Desk

തിരുവനന്തപുരം

May 03, 2021, 9:31 am

സ്‌ത്രീ ശരീരത്തെ അശുദ്ധമാക്കാൻ ശ്രമിച്ച യുഡിഎഫിനെ അടിച്ചുവാരി വൃത്തിയാക്കുകയാണ് കേരളത്തിലെ സ്ത്രീകൾ ചെയ്തത്: അഡ്വ. ഹരീഷ്‌ വാസുദേവൻ

Janayugom Online

വിശ്വാസസംരക്ഷണ ബിൽ കൊണ്ടുവരുമെന്ന് പറഞ്ഞു സ്‌ത്രീ ശരീരത്തെ അശുദ്ധമാക്കാൻ ശ്രമിച്ച യുഡിഎഫിനെ അടിച്ചുവാരി വൃത്തിയാക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ത്രീകൾ ചെയ്തതെന്ന് അഡ്വ. ഹരീഷ്‌ വാസുദേവൻ. കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന നിയമസഭയിൽ ബിജെപി എന്ന പാർട്ടിയുടെ അഭിപ്രായം കേൾക്കുക പോലും വേണ്ട എന്നുതന്നെയാണ് അവര്‍ക്ക് ഒരു സീറ്റ് പോലും നല്‍ക്കേണ്ടതില്ലെന്ന് ജനം തീരുമാനിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മാധ്യമങ്ങൾക്കുള്ള പാഠം.
കേരളത്തിൽ BJP ക്ക് ഒരു സീറ്റ് പോലും നൽകേണ്ട എന്നു ജനങ്ങൾ തീരുമാനിച്ചതിന്റെ അർത്ഥം എന്താണ്? കേന്ദ്രത്തിൽ BJP ഭരിച്ചോട്ടെ, എന്നാലും കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന നിയമസഭയിൽ BJP എന്ന പാർട്ടിയുടെ അഭിപ്രായം കേൾക്കുക പോലും വേണ്ട എന്നുതന്നെയാണ്. നാലും മൂന്നും ഏഴു പേർ തികച്ചില്ലാത്ത പാർട്ടിക്ക് വരെ മുന്നണി മര്യാദയുടെ പേരിൽ സീറ്റു നൽകിയപ്പോൾ അവരെ ജയിപ്പിച്ച ജനം പോലും BJP യുടെ വർഗ്ഗീയ രാഷ്ട്രീയത്തെ തുടച്ചു നീക്കുകയാണ് ചെയ്തത്. തീരുമാനമെടുക്കൽ പ്രക്രിയയിൽ ഈ കുത്തിതിരിപ്പ്കാരുടെ ആവശ്യമില്ല എന്ന സന്ദേശം വ്യക്തമാണ്. അതിനി ഏത് മെട്രോമാൻ ആയാലും ശരി.

ഇത് മനസിലാകാത്ത ഒരു വിഭാഗമാണ് മുഖ്യധാരാ മാധ്യമങ്ങൾ. Dis­pro­por­tion­ate പ്രാതിനിധ്യമാണ് ചർച്ചകളിൽ കേരളത്തിലെ മാധ്യമങ്ങൾ BJP ക്ക് നൽകിക്കൊണ്ടിരുന്നത്. 99 സീറ്റ് കിട്ടിയ മുന്നണിയ്ക്കും 41 സീറ്റ് കിട്ടിയ മുന്നണിയ്ക്കും ഒപ്പം വിസിബിലിറ്റിയും സ്‌പേസും ആണ് ഒരു സീറ്റ് പോലും കിട്ടാത്ത BJP ക്ക് മാധ്യമങ്ങൾ ഒരുക്കുന്നത്. 13% വോട്ട് ഷെയർ വെച്ച് ആണെങ്കിൽ ആ പ്രപ്പോഷനിൽ വേണം ആ ഭാഗത്തിന്റെ അഭിപ്രായം പരിഗണിക്കപ്പെടാൻ. അല്ലാതെ തുല്യ സ്‌പേസിലും വിസിബിലിറ്റിയിലും അല്ല.
ശബരിമല വിഷയത്തിൽ ജനം TV യുടെ റേറ്റിംഗ് കൂടിയത് എന്തോ indi­ca­tor ആയി എടുത്ത് പേടിയോടെ നിലപാട് മാറ്റിയ ചാനലുകളുണ്ട്. അവർക്ക് ഇനിയെങ്കിലും നേരം വെളുത്തുകാണുമോ? വിശ്വാസസംരക്ഷണ ബിൽ കൊണ്ടുവരുമെന്ന് പറഞ്ഞു സ്ത്രീ ശരീരത്തെ അശുദ്ധമാക്കാൻ ശ്രമിച്ച UDF നെ അടിച്ചുവാരി വൃത്തിയാക്കുകയാണ് കേരളത്തിലെ സ്ത്രീകൾ ചെയ്തത്.
ദൃശ്യമാധ്യമങ്ങൾ ഇനിയെങ്കിലും ചാണക രാഷ്ട്രീയത്തിന് dis­pro­por­tion­ate ആയി സ്‌പേസും ടൈമും നൽകുന്നത് നിർത്തണം.

 

Eng­lish sum­ma­ry: Har­ish Vasude­van Sreede­vi Face­book post

You may also like this video: