ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 നാളെ വൈകിട്ട് അഞ്ചിന് കനകക്കുന്ന് സൂര്യകാന്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഹരിത കേരള മിഷന് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് ബദല്‍ ഉത്പന്ന പ്രദര്‍ശന മേളയോടനുബന്ധിച്ച് നടക്കുന്ന ശുചിത്വ സംഗമത്തില്‍ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്ക്കാരവും മുഖ്യമന്ത്രി വിതരണം ചെയ്യും.
തദ്ദേദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ഡോക്യുമെന്റെറി ‘ഒരു നദിയുടെ പുനര്‍ജനി ’ സി.ഡി പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ശാസ്ത്രീയ മാലിന്യ സംരക്ഷണം കുട്ടികളില്‍, ശുചിത്വ മികവുകള്‍ ഡോക്യുമെന്ററി എന്നിവയുടെ സി.ഡി പ്രകാശനം കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിക്കും. പൊതുപരിപാടികളുടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ മാര്‍ഗരേഖയുടെ പ്രകാശനം സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശുചിത്വ ക്യാമ്പയിന് ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും നിര്‍വഹിക്കും.
ശുചിത്വ സംഗമം പ്രബന്ധ സമാഹരണത്തിന്റെ പ്രകാശനം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. വി.കെ.രാമചന്ദ്രനും ജില്ലകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാശനം നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പും നിര്‍വഹിക്കും. എംഎല്‍എമാരായ വി.എസ്. ശിവകുമാര്‍, വി.കെ.പ്രശാന്ത് എന്നിവരും മേയര്‍ കെ.ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്, ഡോ.എ.ജയതിലക്, ഡോ. കെ.എന്‍. ഹരിലാല്‍ തുടങ്ങിയവരും ആശസകള്‍ അര്‍പ്പിക്കും. ഉദ്ഘാടനത്തിനു ശേഷം മാലിന്യ സംസ്ക്കരണ രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കുന്ന പ്ലീനറി സെഷന് ഉണ്ടായിരിക്കും.
ജനുവരി 21, 22 ദിവസങ്ങളില്‍ നടക്കുന്ന സംഗമത്തില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിനകത്തു പുറത്തു നിന്നുമുള്ള വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. 1200ഓളം പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. നാളെ രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന സെഷനില്‍ ഹരിത സഹായ സ്ഥാപനങ്ങള്‍, ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ സേവനദാതാക്കള്‍, ഉത്തരവാദിത്ത ടൂറിസവും മാലിന്യ സംസ്ക്കരണവും, റീസൈക്ലിംഗ് വ്യവസായങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന സാങ്കേതിക സെഷനില്‍ ഹരിത കേരള മിഷന് എക്സിക്യൂട്ടിവ് വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍.സീമ അധ്യക്ഷത വഹിക്കും.
ഹരിത കേരള മിഷന് കണ്‍സള്‍ട്ടന്റ് എന്‍.ജഗജീവന്‍, ഡോ.ആര്.അജയകുമാര്‍ വര്‍മ എന്നിവര്‍ സംസാരിക്കും. 22ന് രാവിലെ ഒന്‍പതു മണി മുതല്‍ നാലു മണി വരെ വിവിധ സെമിനാറുകള്‍ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സെഷനില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് അധ്യക്ഷത വഹിക്കും. പാനലിസ്റ്റുകളുടെ അവതരണവും തുടര്‍നടപടികളുടെ ആശയാവതരണവും ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് നിര്‍വഹിക്കും. ശുചിത്വ കാമ്പയിന് കര്‍മപരിപാടി അവതരണം തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരനും ശുചിത്വ സംഗമം ക്രോഡീകരണം ഡോ.ടി.എന്‍. സീമയും നിര്‍വഹിക്കും. കനകക്കുന്നില്‍ തയാറാക്കിയിട്ടുള്ള നാലു വേദികളിലാണ് ഒരേ സമയം സെമിനാറുകള്‍ നടക്കുക.
ശുചിത്വ മിഷന്റെ സാങ്കേതിക നിര്‍വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന മികവുകളുടെ അവതരണവും ദേശീയ തലത്തില്‍ വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണ രംഗത്ത് നടത്തുന്ന ശ്രദ്ധേയമായ ഇടപെടലുകളും അവതരിപ്പിക്കുകയാണ് ശുചിത്വ സംഗമം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. വെള്ളം, വൃത്തി, വിളവ് എന്ന ആശയത്തോടെ ജലസംരക്ഷണം, മാലിന്യ സംസ്ക്കരണം, കൃഷി എന്നീ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇത്തവണ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ് നല്‍കുന്നത്. 147 പുരസ്ക്കാരങ്ങളാണ് വിവിധ സ്ഥാപനങ്ങള്‍ക്കായി സമ്മാനിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.