ഡോക്യുമെന്‍ററി ഫെസ്റ്റ് ‘ഹരിതം 2018 

Web Desk
Posted on February 09, 2018, 7:26 pm

കളമശ്ശേരി: ഗവേന്മേന്റ്റ്‌ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ഡോക്യുമെന്‍ററി ഫെസ്റ്റ് ‘ഹരിതം 2018’ പ്രസിദ്ധ മാധ്യമ നിരൂപകന്‍ അഡ്വക്കേറ്റ് എജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.  സ്ക്കൂളിലെ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്ലസ്‌ വണ്‍ മലയാളം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ‘ചവര്‍പ്പാടം നന്മയുടെ അടയാളങ്ങള്‍’ , ‘തൂമ്പുങ്കല്‍ തോട്’ എന്നീ ഡോക്യുമെന്റ്ററികളാണ് പ്രദര്‍ശിപ്പിച്ചത്. രണ്ടു പതിറ്റാണ്ടായി തരിശു കിടന്നിരുന്ന ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ ചവര്‍പ്പാടത്ത് നൂറുമേനി കൊയ്തതിന്റെ വിജയകഥയാണ് ‘ചവര്‍പ്പാടം നന്മയുടെ അടയാളങ്ങള്‍’.  സുഹാന കെ.എന്‍. രചന നിര്‍വ്വഹിച്ചു.  നിയ ജോണ്‍സണ്‍ എഴുതിയ ‘തൂമ്പുങ്കല്‍ തോടി‘ല്‍ മുട്ടാര്‍ പുഴ നേരിടുന്ന മലിനീകരണ ഭീഷണിയെക്കുറിച്ച് വിവരിക്കുന്നു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക- ‘നാദം’ ‑യും പ്രകാശനം ചെയ്തു.  കളമശ്ശേരി നഗരസഭാ കൌണ്സിലര്‍ ഷൈനി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചൂര്‍ണ്ണിക്കര പഞ്ചായത്ത് കൃഷി ഓഫീസര്‍ ജോണ്‍ ഷെറി, മാധ്യമ പ്രവര്‍ത്തകന്‍ ഷാജി ഇടപ്പള്ളി, ഗ്രീന്‍ പീസ്‌ സംഘടനാ പ്രതിനിധി വി.ജെ. ജോസ്, സ്ക്കൂള്‍ ഹെഡ്മിസ്ട്രെസ്സ് രജനി കെ.വി., പിടി.എ. പ്രസിഡണ്ട്‌ ജബ്ബാര്‍ പുത്തന്‍ വീടന്‍, റെജിന്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രസീത ബി. സ്വാഗതവും ഇക്കോ ക്ലബ്‌ കോര്‍ഡിനേറ്റര്‍ ഷാഹിന വികെ. നന്ദിയും പറഞ്ഞു.