Janayugom Online
Harrio

ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ എസ്യുവിയായ ഹാരിയര്‍ ഇന്ന് മുതല്‍ ലഭ്യമാകും

Web Desk
Posted on January 24, 2019, 6:58 pm

കൊച്ചി; ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ എസ്യുവിയായ ‘ഹാരിയര്‍’ പുറത്തിറക്കി. 2018 ഓട്ടോ എക്‌സ്‌പോയില്‍ 5 സീറ്റര്‍ എന്ന പേരില്‍ അവതരിപ്പിച്ച വാഹനമാണ് ഹാരിയര്‍. രാജ്യത്തെ ടാറ്റയുടെ എല്ലാ അംഗീകൃത ഷോറൂമുകളിലൂടെയും ഇന്ന് മുതല്‍ ഹാരിയര്‍ ലഭ്യമാകും. 12.69 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില.

Harrier

ടാറ്റാ ഹാരിയര്‍ പുറ ത്തിറക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് ചീഫ് ടെക്‌നോളജി ഓഫീസര്‍ രാജേന്ദ്ര പേട്കര്‍ പറഞ്ഞു. ഒപ്ടിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുളള വാഹനം ദുര്‍ഘടമായ പാതകളിലും സുഖകരമായ ഡ്രൈവിംഗ് വാദ്ഗാനം ചെയ്യുന്നു. ഏറ്റവും മികച്ച ഗുണനിലവാരവും സൗകര്യപ്രദമായ കാബിനും സുരക്ഷയും ആണ് വാഹന ത്തിലുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇത് വരെ ടാറ്റാ മോട്ടോഴ്‌സ് നല്‍കിയിട്ടുള്ളതില്‍ വെ ച്ച് ഏറ്റവുമധികം പ്രീമിയം ഉല്‍പ്പന്നമാണ് ഹാരിയറെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡ് മോഹന്‍ സര്‍വര്‍ക്കര്‍ പറഞ്ഞു .
കഴിഞ്ഞ ഒക്ടോബറിലാണ് വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചത്.