Web Desk

October 27, 2020, 9:16 pm

വാഹന പ്രേമികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യ വിടുന്നില്ല

Janayugom Online

വാഹന പ്രേമികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഹാര്‍ലി ഡേവിഡ്സണ്‍. ഇന്ത്യ വിടുന്നുവെന്ന് ഹാര്‍ലിയുടെ തീരുമാനത്തിന് മാറ്റം. പകരം ഹീറോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇരു കമ്പിനികളും ഇന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഹാര്‍ലി-ഡേവിഡ്സണ്‍ ബൈക്കുകള്‍ ഇനി ഹീറോ മോട്ടര്‍കോര്‍പ്പ് ഇന്ത്യയില്‍ വില്‍ക്കും. ഹാര്‍ലി ബൈക്കുകളുടെ പാര്‍ടുസുകളും അക്സെസറികളും, റൈഡിംഗ് ഗിയറുകളും ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെ ലഭിക്കും. ഇരു കമ്പിനികളും ഇക്കാര്യത്തില്‍ കരാര്‍ ഒപ്പു വച്ചു.

ഹീറോ മോട്ടര്‍കോര്‍പ്പിന് ഹാര്‍ലി-ഡെവിഡ്സണ്‍ എന്ന ബ്രാൻഡ് നെയിമില്‍ പ്രീമിയം ബൈക്കുകള്‍ നിര്‍മിച്ച് വില്‍ക്കാനും സാധിക്കും. പുതിയ കരാര്‍ കമ്പനികള്‍ക്കും ഒപ്പം ഉപയോക്താക്കള്‍ക്കും ഒരു പോലെ ഗുണകരമാണ്.

ഇന്ത്യൻ വിപണിയില്‍ തിളങ്ങാനാകാതെ പോയതോടെയാണ് അമേരിക്കൻ ആഢംബര ക്രൂയിസര്‍ ബൈക്ക് നിര്‍മ്മാണ കമ്പിനിയായ ഹാര്‍ലി- ഡേവിഡ്‌സണ്‍ ഇന്ത്യ വിടാൻ തീരുമാനിച്ചത്. ഹരിയാനയിലെ ബാവലിലുളള കമ്പനിയുടെ നിര്‍മാണ യൂണിറ്റ് അടച്ചു പൂട്ടുകയാണെന്നും ഗുഡ്ഗാവിലെ സെയില്‍സ് ഓഫീസിന്റെ പ്രവര്‍ത്തനം ചുരുക്കുകയാണെന്നും കമ്പിനി നേരത്തെ അറിയിച്ചിരുന്നു.

ENGLISH SUMMARY: har­ly david­son joins with hero

YOU MAY ALSO LIKE THIS VIDEO