ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റുകള്‍ 2018ലെ സിഐഐ-ഇഎച്ച്എസ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

Web Desk
Posted on December 10, 2018, 5:53 pm
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി യുടെ(സിഐഐ) 2018ലെ മികച്ച പാരിസ്ഥിതിക, ആരോഗ്യ സുരക്ഷാ രീതികള്‍ക്കുള്ള  (ഇഎച്ച്എസ്) അവാര്‍ഡുകള്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സ്വന്തമാക്കി . ആകെ എട്ട് പുരസ്‌കാരങ്ങളാണ് എച്ച്എംഎല്‍ സ്വന്തമാക്കിയത്.
 
വെന്റ്‌വര്‍ത്ത്, ലോക്ഹാര്‍ട്ട്, മൂങ്കളാര്‍, വല്ലാര്‍ഡി, പട്ടുമലൈ തുടങ്ങിയ എസ്റ്റേറ്റുകളിലെ  തേയില ഫാക്ടറികളും, കുമ്പഴ,  മൂപ്ലി, നാഗമലൈ എന്നിവിടങ്ങളിലെ റബ്ബര്‍ ഫാക്ടറികളുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
ദക്ഷിണേന്ത്യയില്‍ വിവിധ വ്യവസായ കേന്ദ്രങ്ങളിലെ പരിസ്ഥിതി, ആരോഗ്യം, സുരക്ഷ എന്നീ മേഖലകളിലെ മികച്ച  പ്രവര്‍ത്തന രീതികള്‍   താരതമ്യം ചെയ്യാന്‍ ഒരു നിലവാര പരിശോധന മാര്‍ഗ്ഗം ആണ് സിഐഐ-ഇഎച്ച്എസ് എക്‌സലന്‍സ് അവാര്‍ഡ്. ഇത് ഈ മേഖലയിലെ തുടര്‍ച്ചയായ പുരോഗമന പ്രക്രിയയെ സഹായിക്കുന്നു.
 
‘സുരക്ഷിതവും ഉല്‍പ്പാദനക്ഷമവുമായ അന്തരീക്ഷത്തിന് മികച്ച പ്രവര്‍ത്തന രീതികള്‍   എച്ച്എംഎല്‍ എല്ലായ്‌പ്പോഴും ഉറപ്പാക്കിയിട്ടുണ്ടെന്നും, പരിസ്ഥിതി, ജോലിസ്ഥലത്തെ സുരക്ഷ, ഉല്‍പന്ന ഗുണനിലവാരം എന്നിവയിലുള്ള എച്ച്എംഎല്ലിന്റെ  പ്രതിബദ്ധതയ്ക്ക് കൂടുതല്‍ ഉറപ്പേകുന്നതാണ് ഇഎച്ച്എസ്  സര്‍ട്ടിഫിക്കേഷനെന്നും’, ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഹോള്‍ടൈം ഡയറക്ടറും ചീഫ്  എക്‌സിക്യൂട്ടീവുമായ  വെങ്കിട്ട്‌രാമന്‍ ആനന്ദ് വ്യക്തമാക്കി