യുഎസിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർധൻ ശൃംഗ്ല പുതിയ വിദേശ കാര്യ സെക്രട്ടറിയായി ചുമതലയേറ്റു. നിലവിലെ വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെയുടെ രണ്ടു വർഷത്തെ കാലാവധി ജനുവരിയിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹർഷ് വർധൻ സ്ഥാനമേൽക്കുന്നത്.
വിദേശ സേവനം ഒരു പൊതുസേവനമാണെന്നും രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും സമൃതിക്കും വേണ്ടി എല്ലാ ശ്രമങ്ങളും സംഭാവന ചെയ്യുമെന്നും ചുമതലയേറ്റ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
36 വർഷങ്ങൾക്കു മുൻപ് ഒരു പ്രെഫഷണലായി പ്രവേശിച്ചതുപോലെ ഇനിയും രാഷ്ട്രനിർമ്മാണത്തിൽ മന്ത്രാലയത്തിന്റ പങ്കിൽ ഞാൻ പ്രതിജ്ഞാബദ്ധമായിരിക്കും. പ്രധാനമന്ത്രിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ മന്ത്രാലയത്തിനകത്തും പുറത്തും എന്റെയും സഹപ്രവർത്തകരുടെയും പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.