Tuesday
19 Mar 2019

കെഎസ്‌യു ഡിവൈഎഫ്ഐ സംഘര്‍ഷം ആലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

By: Web Desk | Sunday 18 February 2018 12:34 AM IST


hartal janayugom

ആലപ്പുഴ; ഡിവൈഎഫ്ഐ കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് ആലപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍. ആലപ്പുഴ നഗരത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ആറു മുതല്‍ ഉച്ചവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
നഗരത്തില്‍ കെ.എസ്.യു സംഘടിപ്പിച്ച സമര കാഹളം പരിപാടിയുടെ ഭാഗമായി നടന്ന പ്രകടനത്തില്‍ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിനു കാരണം. കെ.എസ്.യുവിന്റെ കൊടിതോരണങ്ങള്‍ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. കല്ലേറിലും പോലീസ് ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കെ.എസ്.യുവിന്റെ സമ്മേളന വേദിക്ക് പുറത്ത് പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.

Related News