Janayugom Online
victoria college hostalil akramam nadathan rssakramaikal hostal mathil chadunu

ഹര്‍ത്താല്‍ അക്രമം: തൃശൂരില്‍ അയ്യായിരത്തിലേറെ പ്രതികള്‍

Web Desk
Posted on January 04, 2019, 7:02 pm

തൃശൂര്‍: ഹര്‍ത്താലിന്റെ മറവിലുണ്ടായ സംഘപരിവാര്‍ അക്രമണങ്ങളില്‍ ജില്ലയില്‍ അയ്യായിരത്തിലേറെ പ്രതികള്‍. തൃശൂര്‍ സിറ്റി പൊലീസ് മാത്രം രജിസ്റ്റര്‍ ചെയ്തത് 37 കേസുകളാണ്.  ഇതില്‍ 2,965 പേര്‍ അക്രമണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 151 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 47 പേരെ റിമാന്റ് ചെയ്തിട്ടുണ്ട്.

സിറ്റി പൊലീസ് പരിധിയില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. റൂറല്‍ പൊലീസിന്റെ കണക്കില്‍ 2291 പേരാണ് പ്രതികളായിട്ടുള്ളത്. 60 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു പേരെ റിമാന്റ് ചെയ്തതായും റൂറല്‍ പൊലീസ് വ്യക്തമാക്കി.