ഓക്സ്ഫോഡ് നിഘണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പിൽ ഇടം പിടിച്ച് 26 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകൾ. ആധാർ, ഹർത്താൽ, ദാബ, ശാദി തുടങ്ങിയ വാക്കുകളാണ് ഓക്സ്ഫോഡിന്റെ പത്താം പതിപ്പ് അഡ്വാൻസ്ഡ് ലേണേഴ്സ് നിഘണ്ടുവിൽ ചേർത്തിരിക്കുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ നിഘണ്ടുവിൽ 384 ഇന്ത്യൻ വാക്കുകളും 1000 പുതിയ വാക്കുകളുമുണ്ട്. ചാറ്റ്ബോട്ട്, ഫെയ്ക്ക് ന്യൂസ്, മൈക്രോ പ്ലാസ്റ്റിക് തുടങ്ങിയവയാണ് നിഘണ്ടുവിൽ ഇടംപിടിച്ച പുതിയ വാക്കുകളിൽ ചിലത്.ഓൺലൈൻ പിന്തുണയോടുകൂടിയാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അഡ്വാൻസ്ഡ് ലേണേഴ്സ് നിഘണ്ടുവിന്റെ വെബ്സൈറ്റും ആപ്പും ഇതോടൊപ്പം അവതരിപ്പിച്ചു. 26 ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകളിൽ 22 എണ്ണം അച്ചടിയിലും മറ്റു നാലെണ്ണം ഡിജിറ്റൽ പതിപ്പിലുമാണ് ചേർത്തിട്ടുള്ളത്. ബസ് സ്റ്റാന്റ്, ഡീംഡ് യൂണിവേഴ്സിറ്റി, എഫ്ഐആർ, നോൺ‑വെജ്, റിഡ്രസ്സൽ, , ടെമ്പോ, ട്യൂബ് ലൈറ്റ്, വെജ്, വീഡിയോഗ്രാഫ് തുടങ്ങിയവയാണ് പ്രിന്റ് പതിപ്പിൽ ഇടംപിടിച്ചിരിക്കുന്ന ഇന്ത്യൻ ഇംഗ്ലീഷ് വാക്കുകൾ. അതേസമയം കറന്റ് (ഇലക്ട്രിസിറ്റി) ‚ലൂട്ടർ, ലൂട്ടിംഗ്, ഉപജില്ല എന്നിവയാണ് ഓൺലൈൻ പതിപ്പിലെ പുതിയ നാലു വാക്കുകൾ.
English Summary: Harthal and Adhar this two words include in oxford dictionary
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.