Web Desk

December 25, 2019, 11:37 am

പൗരത്വ ഭേദഗതിക്കെതിരെ മാഹിയിൽ വെള്ളിയാഴ്ച സംയുക്ത ഹർത്താൽ

Janayugom Online

മാഹി: വെള്ളിയാഴ്ച പൗരത്വ ഭേതഗതികെതിരെ മാഹിയിൽ സംയുക്ത ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. സി പി എം, സി പി ഐ , കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികൾ മാഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ശബരിമല തീർത്ഥാടകരെ ഹർത്താലിൽ നിന്ന് ഒഴുവാക്കിയിട്ടുണ്ട്.

പൗരത്വ നിയമ ഭേതഗതിക്കെതിരായി രാജ്യമെമ്പാടും പ്രതിഷേധം കത്തിനിൽക്കുകയാണ്. ദേശിയ പൗരത്വ രജിസ്റ്ററിനെ പറ്റി ചർച്ചകൾ നടക്കുന്നില്ലെന്നും ദേശീയ പൗരത്വ രജിസ്റ്റർ ദേശവ്യാപകമല്ലെന്നും അമിത് ഷാ പറഞ്ഞു. ന്യൂസ് ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇപ്രകാരം വിശദീകരിച്ചത്. ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് മോദി അവകാശപ്പെട്ടത്. ദേശീയ പൗരത്വ രജിസ്റ്റർ അസമിലേക്ക് വേണ്ടി മാത്രമുള്ളതാണെന്നും മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ പിന്തുണച്ചു കൊണ്ടാണ് അമിത് ഷാ നിലപാട് മാറ്റിയത്.

‘you may also like this video’