Web Desk

ചണ്ഡിഗഢ്

June 22, 2021, 9:30 pm

കോവിഡ് ഫണ്ടില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് ഹരിയാന അംഗീകാരമില്ലാത്ത മരുന്നുകള്‍ വാങ്ങുന്നു

Janayugom Online

കോവിഡ് ഫണ്ടില്‍ നിന്ന് 2.72 കോടി രൂപ ചെലവഴിച്ച് പതഞ്ജലി ഉല്പന്നങ്ങള്‍ വാങ്ങാന്‍ ഉത്തരവിട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. വിവാദമായ കൊറോണില്‍ അടക്കം മൂന്ന് പതഞ്ജലി ഉല്പന്നങ്ങളാണ് കോവിഡ് പ്രതിരോധത്തിനായി വാങ്ങാന്‍ ഖട്ടര്‍ ഉത്തരവിട്ടത്. ഈ ഉല്പന്നങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ മാസം 17ന് ഖട്ടര്‍ അനുമതി നല്‍കുകയും തൊട്ടടുത്ത ദിവസം തന്നെ 2,72,50,000 രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ പുറത്തിറക്കുകയും ചെയ്തു. വിവരാവകാശ നിയമപ്രകാരം അഭിഭാഷകനായ പ്രദീപ് റവാഡിയ നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

അംഗീകാരമില്ലാത്ത മരുന്നുകള്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ മരണസംഖ്യ ഉയരാന്‍ കാരണമായേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രദീപ് വിവരാവകാശ അപേക്ഷ നല്‍കിയത്. കൊറോണില്‍ കോവിഡ് ചികിത്സയ്ക്ക് അംഗീകരിച്ച മരുന്നല്ലെന്നും അതുകൊണ്ടുതന്നെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും ഐഎംഎ പറ‍ഞ്ഞിരുന്നു.
അതേസമയം സമയം ഈ മരുന്നുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ടെണ്ടര്‍ ക്ഷണിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്ന് റവാഡിയ പറയുന്നു. പതഞ്ജലിയുടെ മരുന്നുകളുടെ ഫലപ്രാപ്തിയെ കുറിച്ചും ടെണ്ടര്‍ നടപടികളെ കുറിച്ചും മറുപടി നല്‍കാന്‍ ഖട്ടര്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
eng­lish summary;Haryana buys unau­tho­rized drugs from covid fund
you may also like this video;