19 April 2024, Friday

Related news

March 28, 2024
March 7, 2024
March 1, 2024
March 1, 2024
February 13, 2024
January 29, 2024
January 17, 2024
October 1, 2023
September 23, 2023
September 20, 2023

പന്ത്രണ്ടാം ക്സാസ് പരീക്ഷാഫലം തടഞ്ഞുവച്ചു; വീണ്ടും പത്താം ക്ലാസ് പരീക്ഷയെഴുതി മുന്‍ മുഖ്യമന്ത്രി

Janayugom Webdesk
ചണ്ഡിഗഡ്
August 19, 2021 8:12 pm

പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റതിനെ തുടർന്ന് വീണ്ടും എഴുതി ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. സിർസയിലെ ആര്യ കന്യ സീനിയർ സെക്കൻഡറി സ്കൂളില്‍ വച്ചാണ് പരീക്ഷ എഴുതിയത്.

ഹരിയാന ഓപ്പണ്‍ ബോര്‍ഡിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഈ വര്‍ഷം ചൗട്ടാല എഴുതിയിരുന്നു. എന്നാല്‍ പത്താം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റതിനാല്‍ ഫലം തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൗട്ടാല പരീക്ഷയെഴുതാനെത്തിയത്. ഇതിന്റെ ഫലം വരുന്ന മുറക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലവും പ്രഖ്യാപിക്കും.

താനൊരു വിദ്യാര്‍ത്ഥിയാണെന്നും ഒന്നും പറയാനില്ലെന്നും തന്നെ വളഞ്ഞ മാധ്യമപ്രവര്‍ത്തകരോട് 86 കാരനായ ചൗട്ടാല പറഞ്ഞു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയില്ല. പരീക്ഷ എഴുതാന്‍ സഹായിയെ ആവശ്യപ്പെട്ടിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് അതിന് അനുവാദം നല്‍കിയിരുന്നില്ല. 2017 ലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ്പൺ സ്കൂളിന് കീഴിൽ ചൗട്ടാല പത്താം ക്ലാസ് പരീക്ഷ എഴുതിയത് .

Eng­lish Sum­ma­ry: Haryana for­mer CM writes 10th exam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.