June 26, 2022 Sunday

Latest News

June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പിന്തുണയുമായി ഹരിയാന കർഷക മഹാപഞ്ചായത്ത്

By Janayugom Webdesk
February 3, 2021

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരിക, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന സംഭവങ്ങളില്‍ കര്‍ഷകര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കർഷകർ പ്രമേയം പാസാക്കി. സര്‍വ ജാതീയ ഖണ്ടേല ഖാപിന്റെ (സമുദായം) ഹരിയാനയിലെ ജിണ്ടില്‍ ചേര്‍ന്ന മഹാപഞ്ചായത്ത് യോഗത്തിലാണ് ഈ പ്രമേയങ്ങള്‍ പാസാക്കിയത്. ഏകദേശം അമ്പതിനായിരത്തില്‍ അധികം കര്‍ഷകരാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്തത്.

കര്‍ഷക നേതാക്കളായ രാകേഷ് ടിക്കായത്, ഗുരുനാം സിങ് ചാരുണി, ബല്‍ബീര്‍ സിങ് രാജേവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു. കര്‍ഷക നേതാക്കള്‍ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ വേദി തകര്‍ന്നു വീണത് വലിയ ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ നേതാക്കള്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ല. ഇതിനു ശേഷവും മഹാപഞ്ചായത്ത് തുടർന്നു. ജിണ്ടില്‍ നിന്നും പത്ത് കിലോമീറ്റർ ദൈര്‍ഘ്യമുള്ള ഖണ്ടേല ഗ്രാമത്തിലായിരുന്നു കര്‍ഷകര്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. ഖണ്ടേല ഖാപിന് ഇരുപതിലധികം ഗ്രാമങ്ങളില്‍ സ്വാധീനമുണ്ട്. ഈ ഗ്രാമങ്ങളിലുള്ള കര്‍ഷകരാണ് കര്‍ഷക സമരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഏഴ് ഏക്കര്‍ സ്ഥലമാണ് സമ്മേളന നഗരിയായി ഒരുക്കിയത്.

ENGLISH SUMMARY: Haryana with sup­port Kar­sha­ka Maha Panchayat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.