അസ്ട്രസെനക വാക്സിനും മൊഡേണയുടെ എംആര്‍എന്‍എ വാക്സിനും സമ്മിശ്രമായി നല്‍കുന്നത് കോവിഡിനെതിരായ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ലാന്‍സെറ്റ് പഠനം. സ്വീഡനില്‍ ദേശവ്യാപകമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
കോവിഡ് വാക്സിന്‍ സ്വീകരിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് അംഗീകാരം ലഭിച്ച ഏതെങ്കിലും വാക്സിന്‍ സ്വീകരിക്കുന്നതാണെന്നും ഒരു ഡോസ് വാക്സിന്‍ എടുത്തവരേക്കാള്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിക്കുമെന്നും സ്വീഡനിലെ ഉമേയ സര്‍വകലാശാല പ്രൊഫസര്‍ പീറ്റര്‍ നോഡ്സ്ട്രോം പറഞ്ഞു. അസ്ട്രസെനക പോലുള്ള വെക്ടര്‍ അടിസ്ഥാനമാക്കിയുള്ള രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനേക്കാള്‍, വെക്ടര്‍ അടിസ്ഥാനമാക്കിയുള്ള ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നതാണെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയതായും നോഡ്സ്ട്രോം പറഞ്ഞു.
സ്വീഡനിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി, നാഷണല്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്ത് ആന്റ് വെല്‍ഫയര്‍, സ്റ്റാറ്റിസ്റ്റിക് സ്വീഡന്‍ എന്നിവയില്‍ നിന്ന് ലഭിച്ച കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. 7,00,000 ആളുകളാണ് പഠനത്തിന്റെ ഭാഗമായിരിക്കുന്നത്.
മോഡേണ, ഫൈസർ വാക്സിനുകൾ മെസഞ്ചർ ആർഎൻഎ അഥവാ എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള ഒരേ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അത്തരം വാക്സിനുകൾ മെസഞ്ചർ ആർഎൻഎ തന്മാത്രകളെ ഉപയോഗപ്പെടുത്തുന്നവയാണ്.
ശരീരത്തിലെ കോശങ്ങളോട് എന്ത് പ്രോട്ടീനുകൾ നിർമ്മിക്കണമെന്ന് പറയുന്ന ആർഎൻഎകളാണ് എംആർഎൻഎകൾ. മറ്റ് തരത്തിലുള്ള വാക്സിനുകളിൽ നോൺ‑റെപ്ലിക്കേറ്റിങ് വൈറൽ വെക്റ്റർ വിഭാഗത്തിൽ ഉള്ളവ അടക്കം ഉൾപ്പെടുന്നു. ഇതിന് ഉദാഹരണമാണ് ഓക്സ്ഫോർഡും അസ്ട്രസെനകയും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ. മറ്റൊരു വൈറസാണ് വാക്സിനില്‍ ഉപയോഗിക്കുന്നത്.
English Summary: Has mixed vaccinated? No worries; Studies show that you are the most resistant to Covid
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.