പാലക്കാട് 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

Web Desk
Posted on July 31, 2019, 2:33 pm

പാലക്കാട്: പാലക്കാട് വന്‍ മയക്ക് മരുന്ന് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോര്‍ജിനെ എക്‌സൈസ് ഇന്റലിജന്‍സ് സംഘം പിടികൂടി.

കാറിന്റെ ഡോര്‍ പാനലുകളില്‍ ഒളിപ്പിച്ചാണ് ഹാഷിഷ് കടത്താന്‍ ശ്രമിച്ചതെന്ന് ഇന്റലിജന്‍സ് സംഘം അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

you may also like this video