ഹസ്‌മുഖിന് സ്റ്റേ ഇല്ല

Web Desk

ന്യൂഡൽഹി

Posted on May 05, 2020, 8:51 pm

നെറ്റ്ഫ്ലിക്സിലെ വെബ് സീരീസായ ഹസ്‌മുഖ് സ്റ്റേ ചെയ്യണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹസ്‌മുഖ് ഒന്നാം സീസണിലെ ‘ബാംബെ മേ ബാബു’ എന്ന നാലാം എപ്പിസോഡിന്റെ സ്ട്രീമിങ്ങ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

എപ്പിസോഡിൽ അഭിഭാഷകരെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള സംഭാഷണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാൽ ജസ്റ്റിസ് സ‍‍ഞ്ജീവ് സച്ച്‌വേദ ഹർജി തള്ളുകയായിരുന്നു. അതേസമയം സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സിനും ഹസ്‌മുഖിന്റെ നിർമ്മാതാക്കൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

you may also like this video;