December 11, 2023 Monday

Related news

December 7, 2023
December 6, 2023
November 15, 2023
November 14, 2023
November 1, 2023
October 31, 2023
October 29, 2023
October 18, 2023
October 13, 2023
October 8, 2023

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം; കശ്മീരിലെ ബദേർവായിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Janayugom Webdesk
June 10, 2022 9:52 am

പ്രകോപനപരമായ വീഡിയോ പ്രചരിച്ച സാഹചര്യത്തിൽ ജമ്മു കശ്മീർ ഡോഡാ ജില്ലയിലെ ബദേർവാ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു. മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

സംഭവത്തിൽ കേസെടുത്തു അന്വേഷണം തുടങ്ങിയെന്നും ക്രമസമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ഭാദെർവ പട്ടണത്തിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ചിലർ ശ്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ഇതേതുടർന്ന് മുൻകരുതൽ നടപടിയായി ബദേർവാ ടൗണ്‍ ഉൾപ്പെടുന്ന കിഷ്ത്വാർ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുകയും ചെയ്യുകയായിരുന്നു.

സ്ഥിതിഗതികൾ സാധാരണ നിലയിലാവും വരെ മുൻകരുതൽ നടപടിയെന്ന നിലയിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

വിദ്വേഷകരമായി സമൂഹമാധ്യമങ്ങളിൽ പെരുമാറിയ രണ്ട് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ജമ്മു കശ്മീർ പൊലീസ് മുന്നറിയിപ്പ് നൽകി.

Eng­lish summary;Hate pro­pa­gan­da through social media; Inter­net ser­vices sus­pend­ed in Bader­wa, Kashmir

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.