16 July 2024, Tuesday
KSFE Galaxy Chits

Related news

July 11, 2024
July 9, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024
June 23, 2024
June 22, 2024
June 22, 2024
June 21, 2024

വിദ്വേഷ മുദ്രാവാക്യം; വീണ്ടും അറസ്റ്റ്

Janayugom Webdesk
ആലപ്പുഴ
May 30, 2022 9:01 am

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. തൃശൂർ കുന്നംകുളത്ത് വച്ചാണ് ആലപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയർമാനായിരുന്നു തൃശൂർ പെരുമ്പിലാവ് സ്വദേശിയായ യഹിയ. 

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. റാലിയിൽ പങ്കെടുത്തവർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതിന് സംഘാടകർ ഉത്തരവാദികളാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് ഉൾപ്പെടെ നാലുപേരെ കൊച്ചിയിൽ നിന്നും ആലപ്പുഴയിൽ നിന്ന് ഒരാളെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് പള്ളുരുത്തി സ്വദേശിയാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

Eng­lish Summary:Hate slo­gan; Arrest­ed again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.