12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

July 17, 2024
July 11, 2024
July 8, 2024
July 3, 2024
June 11, 2024
June 10, 2024
June 3, 2024
May 31, 2024
May 28, 2024
May 23, 2024

വിദ്വേഷ പരാമർശം: കേന്ദ്രമന്ത്രിക്കെതിരെ നടപടിക്ക് താല്‍ക്കാലിക വിലക്ക്

Janayugom Webdesk
കൊച്ചി
November 29, 2023 8:07 pm

വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തല്‍ക്കാലം പാടില്ലെന്ന് ഹൈക്കോടതി. കളമശേരി സ്ഫോടനത്തിന് പിന്നാലെയുള്ള വിവാദ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാഴ്ചത്തേക്കാണ് നടപടി വിലക്ക്. 

മതവിദ്വേഷം വളർത്തുന്ന പരാമർശം നടത്തിയെന്ന കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകൾ ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി. വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകൾ പറഞ്ഞിട്ടില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത് മലാനിയുടെ വാദം. ഹർജി ഡിസംബർ 14ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Eng­lish Summary:Hate speech: Tem­po­rary ban on action against Union minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.