Web Desk

November 25, 2020, 2:47 pm

ഹത്രാസ് കേസ്: അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

Janayugom Online

ന്യൂഡല്‍ഹി: ഹത്രാസ് കേസ് അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി സിബിഐയോട് അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് പങ്കജ് മിത്തല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കൂടാതെ ഇരയുടെ കുടുംബത്തിന് സുരക്ഷ നല്‍കുന്നതിനെക്കുറിച്ചുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിആര്‍പിഎഫിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തിലാണ് ത്തൊന്‍പതുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സെപ്റ്റംബര്‍ 29ന് പെണ്‍ക്കുട്ടി മരണത്തിന് കീഴടങ്ങുന്നത്. 

ENGLISH SUMMARY:Hathras case: Alla­habad High Court to hear today
You may also like this video