Web Desk

ന്യൂഡൽഹി

October 26, 2020, 9:31 pm

ഹത്രാസ് കേസില്‍ സുപ്രീംകോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം; വിധി നാളെ

Janayugom Online

ഉത്തര്‍പ്രദേശിലെ ഹത്രാസ് ബലാൽസംഗ കൊലപാതക കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിലും കോടതി തീരുമാനം അറിയിക്കും. ചീഫ് ജസ്റ്റസിസ് ബോബ്ഡോ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹത്രാസ് കേസില്‍ വിധി പറയുക.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണത്തെ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കിയിരുന്നു. എന്നാല്‍ കേസിലെ സുപ്രാധാന തെളിവുകള്‍ യു പി പൊലീസ് നശിപ്പിച്ചിരുന്നു. ഇതിനെതിരെ ശക്തമായി നടപടി വേണമെന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. യുപി പൊലീസിനെതിരെയുള്ള പൊതുതാല്പര്യ ഹര്‍ജിയും നാളെ സുപ്രീംകോടതി പരിഗണിക്കും

Eng­lish sum­ma­ry: Hathras case followup

You may also like this video: