Web Desk

ദില്ലി

October 27, 2020, 5:33 pm

ഹത്രാസ്; പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതി

Janayugom Online

ഹത്രാസിൽ ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. സിആർപിഎഫിനാണ് സുരക്ഷാ ചുമതല. കേസിലെ സാക്ഷികളുടെ സുരക്ഷയും സിആർപിഎഫിനെ ചുമതലപ്പെടുത്തി. രാജ്യത്തേറെ ചർച്ചയായ ഹത്രാസിലെ ദളിത് യുവതിയുടെ കൊലപാതകത്തിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

അലഹബാദ് ഹൈക്കോടതിയോടാണ് കേസ് അന്വേഷണത്തിൻ്റെ മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. പീഡനക്കേസിലെ ഇരയുടേയും കുടുംബത്തിൻ്റേയും സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും ഇവരുടെ പേരുകൾ അടിയന്തരമായി കോടതി രേഖകളിൽ നിന്നും നീക്കണമെന്നും സുപ്രീംകോടതി നി‍ർദേശിച്ചു.

Eng­lish sum­ma­ry; hathras case suprim­court statement

You may also like this video;