Web Desk

ന്യൂ​ഡ​ല്‍​ഹി

October 27, 2020, 8:59 am

ഹ​ത്രാ​സ് കേസ്; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ര്‍​ജി​ക​ളി​ല്‍ സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി പറയും

Janayugom Online

ഹ​ത്രാ​സ്  കേ​സി​ല്‍ കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ര്‍​ജി​ക​ളി​ല്‍ സു​പ്രീം​കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നീ​തി​യു​ക്ത​മാ​യ വി​ചാ​ര​ണ ന​ട​ക്കി​ല്ലെ​ന്നും അ​തി​നാ​ല്‍ കേ​സ് ഡ​ല്‍​ഹി​യി​ലെ കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​കാ​ര്യ​ത്തി​ലും കോ​ട​തി തീ​രു​മാ​നം അറിയിക്കും.

നേ​ര​ത്തെ, കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം യു​പി സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ​ച്ചി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നും സാ​ക്ഷി​ക​ള്‍​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​താ​യും സ​ര്‍​ക്കാ​ര്‍ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ.​ബോ​ബ്ഡേ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സി​ല്‍ വി​ധി പ​റ​യു​ക. കേ​സി​ലെ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ച​തി​ന് യു​പി പൊ​ലീ​സി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ല്പ​ര്യ ഹ​ര്‍​ജി​യി​ലും കോ​ട​തി വി​ധി പറയും.

you may also like this video