സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുത്തു. 80 പേരടങ്ങുന്ന സിആര്‍പിഎഫ് സംഘത്തിനാണ് സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്.
ഇതുവരെ ഉത്തര്‍ പ്രദേശ് പൊലീസായിരുന്നു കുടുംബാംഗങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നത്.
സിആര്‍പിഎഫ് കമാൻഡന്റ് മൻമോഹൻ സിങ് ഹത്രാസ് പൊലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാളുമായും പെണ്‍കുട്ടിയുടെ കുടുബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.ഒക്ടോബര്‍ 27ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഒരാഴ്ചയ്ക്കുള്ളില്‍ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പുവരുത്താൻ സിആര്‍പിഎഫ് സൈനികരെ നിയോഗിക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചിരുന്നു.
ENGLISH SUMMARY: Hathras: CRPF has taken over the security of the family
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.