Web Desk

ഹഥ്റാസ്

October 01, 2020, 4:43 pm

ഹഥ്റാസിലെ പെണ്‍കുട്ടി ബലാ ത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്; പറയുന്നത് വിചിത്ര വാദം

Janayugom Online

ഉത്തര്‍പ്രദേശിലെ ഹഥ്റാസിലെ ബലാത്സംഗംത്തിനിരയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. സംസ്ഥാനത്ത് ചിലര്‍ ജാതി സംഘര്‍ഷമുണ്ടാക്കാൻ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഫോറൻസിക് പരിശോധനയില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറയുന്നു.

കഴുത്തൊടിഞ്ഞ്, നട്ടെല്ലിനും സ്വകാര്യഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആദ്യം പൊലീസ് കൊലപാതക കുറ്റത്തിന് മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്തതിരുന്നുളളു. പെണ്‍കുട്ടിയുടെ മൊഴിയില്‍ നാലു പേര്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇതില്‍ ബലാത്സംഗക്കുറ്റം കൂടി ചുമത്താൻ പൊലീസ് തയ്യാറായത്. പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആദ്യം മുതല്‍ തന്നെ പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ENGLISH SUMMARY: hatras girl was not raped says up police

YOU MAY ALSO LIKE THIS VIDEO