ഹാവെല്‍സിന്റെ എംസിബി, ആര്‍സിസിബി വിപണിയില്‍

Web Desk
Posted on June 26, 2019, 6:33 pm

കൊച്ചി: ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ് പുതിയ എംസിബി, ആര്‍സിസിബി എന്നിവ വിപണിയില്‍ എത്തിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ യൂറോ രണ്ട് അടിസ്ഥാനമാക്കിയാണ് പുതിയ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഹാവെല്‍സ് വിപണിയില്‍ എത്തിച്ചത്. ആറ് വര്‍ഷ വാറന്റിയാണ് ഉല്‍പ്പങ്ങള്‍ക്കുള്ളത് . നോയിഡയിലെ റീസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് സെന്ററില്‍ വികസിപ്പിച്ചെടുത്തതാണ് പുതിയ ഉല്‍പ്പന്നങ്ങള്‍.യൂറോ രണ്ട്അടിസ്ഥാനമാക്കിനി ര്‍മ്മിച്ച പുതിയ ശ്രേണിയില്‍പെട്ട എംസിബികള്‍, ആര്‍സിസിബികള്‍ എന്നിവയില്‍ നിക്കല്‍ പ്ലേറ്റ് ചെയ്യപ്പെട്ട ടെര്‍മിനല്‍ ആണുള്ളത് ഇത് തേയ്മാനത്തെ ഉയര്‍ന്ന തോതില്‍ പ്രതിരോധിക്കുന്നു തീപിടുത്തത്തില്‍ നിന്നും പൂര്‍ണ തോതില്‍ സംരക്ഷണം നല്‍കുന്ന രീതിയിലാണ് നിര്‍മ്മാണം.

എംസിസികള്‍ക്കുള്ള ഉല്‍പ്പാദനശേഷി , മെച്ചപ്പെട്ട ‘ബൈസ്‌റ്റേബിള്‍ ക്ലിപ്പ്, ഡ്യൂവല്‍ സര്‍ട്ടിഫിക്കേഷനോടുകൂടിയ ലൈന്‍ലോഡ,് റിവേര്‍സിബിലിറ്റി, ആഭ്യന്തര, വ്യാവസായിക ഉപയോഗങ്ങള്‍ തുടങ്ങി എല്ലാപുതിയ സവിശേഷതകളുമായാണ് ഇത് ഉല്‍പ്പാദിപ്പിച്ചിരിക്കുത്. ഈ എംസിബികളും, ആര്‍സിസിബികളും പൂര്‍ണ്ണമായും വിഷരഹിത വസ്തുക്കളാല്‍ നിര്‍മ്മിച്ചവയാണ്.

പുതുതലമുറയിലെ ഉപഭോക്താക്കള്‍ പുതിയ സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കുന്നു, കൂടുതല്‍ കൂടുതല്‍ ഗാഡ്‌ജെറ്റുകളുടെ ഉപയോഗം ഇലക്ട്രിക് സോക്കറ്റുകളില്‍ ലോഡ് വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, വീട്ടിലെ വയറിംഗോ ലോഡോ മുമ്പത്തെപ്പോലെ തന്നെ തുടരുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ സുരക്ഷ, നിലവിലെ വൈദ്യുതി ചോര്‍ച്ചാ ഭീഷണി, ഷോര്‍ട്ട് സര്‍ക്യൂട്ട,് ഓവര്‍ലോഡ് എന്നിവ കണക്കിലെടുത്താണ് ഹാവെല്‍സ് എംസിബി ഉപകരണങ്ങളുടെ പുതിയ ശ്രേണി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ്, ബില്‍ഡിംഗ് വിഭാഗം വൈസ് പ്രസിഡന്റ് വിവേക് യാദവ് വ്യക്തമാക്കി