പി പി ചെറിയാൻ

ഹവായ്

January 22, 2020, 11:36 am

തർക്കം പരിഹരിക്കാനെത്തിയ പൊലീസിനു നേരെ വെടിവയ്പ്; വനിതാ ഓഫീസർ ഉൾപ്പെടെ രണ്ട് മരണം

Janayugom Online

വാടകക്കാരൻ വീട്ടുടമസ്ഥനെ കുത്തി പരുക്കേൽപ്പിച്ച സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ വാടകക്കാരൻ വെടിവെച്ചു. തുടർച്ചയായി വീട്ടിൽ നിന്നും വെടിയുതിർത്തതിനെ തുടർന്ന് ഒരു വനിതാ ഓഫിസർ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനു പരുക്കേല്ക്കുകയും ചെയ്തു. ഹൊന്ന ലുലു പൊലീസ് ചീഫ് സൂസൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 19 ഞായറാഴ്ച ഹൊന്ന ലുലു ടൂറിസ്റ്റ് കേന്ദ്രത്തിനു സമീപമുള്ള വീട്ടിലായിരുന്നു സംഭവം. വീട്ടിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടും പോകാൻ തയ്യാറാകാതിരുന്ന വാടകക്കാരൻ ജെറി ഹാനലിനോട് വീട് ഒഴിഞ്ഞ് തരണമെന്നാവശ്യപ്പെട്ടാണ് ഉടമസ്ഥൻ വീട്ടിലെത്തിയത്. സംസാരത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ജെറി ഉടമസ്ഥനെ കുത്തി പരിക്കേല്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഉടമസ്ഥൻ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഘം അവിടെ എത്തിയത്.

ജെറി 20 റൗണ്ടോളം വെടിവെച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോൾ വീട്ടിൽ നിന്നും കനത്ത പുകപടലം ഉയരുന്നതാണ് കണ്ടത്. വെടിവെയ്പിൽ വാടക വീട് ആളി കത്തിയതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന ഏഴോളം വീടുകൾ കൂടി കത്തിയമർന്നു. അതേസമയം ജെറിക്കും വീട്ടിലുണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും എന്തുപറ്റിയെന്ന് അറിവായിട്ടില്ല. ജെറിയും രണ്ടു സ്ത്രീകളും മരിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം.

 

YOU MAY ALSO LIKE THIS VIDEO