ടി ഒ സൂരജിന് ജാമ്യമില്ല: ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Web Desk
Posted on October 09, 2019, 12:41 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി ഒ സൂരജിന് ജാമ്യമില്ല . ടി ഒ സൂരജ് അടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. അതേസമയം മൂന്നാംപ്രതി കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

പാലാരിവട്ടം പാലത്തിന് പ്രശ്‌നങ്ങളുണ്ടെന്നത് പ്രഥമദൃഷ്ട്യ വ്യക്തമാണ്. അഴിമതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പാലം നിര്‍മാണക്കരാര്‍ ഉറപ്പിക്കാന്‍ രേഖകളിലും തിരിമറി നടത്തിയെന്ന് വിജിലന്‍സ് കഴിഞ്ഞദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നിര്‍മാണത്തിനു കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കമ്ബനിയെ മറികടക്കാന്‍ ടെന്‍ഡര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നു തെളിയിക്കുന്ന രേഖകളും അന്വേഷണസംഘം ഹൈക്കോടതിക്ക് കൈമാറി.