29 March 2024, Friday

Related news

March 17, 2024
March 16, 2024
March 5, 2024
February 18, 2024
February 11, 2024
February 8, 2024
February 6, 2024
January 31, 2024
January 27, 2024
January 22, 2024

അതിര്‍ത്തിയില്‍ നിര്‍ബന്ധമായി ആര്‍ടിപിസിആര്‍ പരിശോധന നടപ്പാക്കാനാകില്ല: ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

Janayugom Webdesk
കൊച്ചി
September 28, 2021 3:16 pm

കര്‍ണാടക അതിര്‍ത്തിയില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടി തള്ളി. വിഷയം കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജികള്‍ തള്ളിയത്.
ചീഫ് ജസ്റ്റിസ് എസ്മണികുമാര്‍, ജസ്റ്റിസ് ഷാജി പിചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. കേരളത്തില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് കര്‍ണാടക അതിര്‍ത്തിയില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

എന്നാല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള യാത്രക്കാരെ ആര്‍ടിപിസിആര്‍ കൂടാതെ കടത്തിവിടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതിനായി സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. കേരളത്തില്‍ നിന്ന് കൂടാതെ മഹാരാഷ്‌ട്രയില്‍ നിന്നും അതിര്‍ത്തി കടന്ന് വരുന്നവര്‍ക്കും കര്‍ണാടക ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിരുന്നു. 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് യാത്രക്കാര്‍ സമര്‍പ്പിക്കേണ്ടത്.

ENGLISH SUMMARY:HC dis­miss­es peti­tions against RTPCR com­pul­so­ry inspec­tion at Kar­nata­ka border
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.