യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുൻ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിക്ക് സർക്കാർ വഴിവിട്ട് നിയമനം നൽകിയെന്ന കേസിൽ അനൂപ് ജേക്കബിനും മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർക്കും ഹൈക്കോടതിയുടെ നോട്ടീസ്. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സർക്കാരിന്റെ അനുമതി തേടിസമർപ്പിച്ച ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. തിരുവനന്തപുരം സ്വദേശിനി എസ് മണിമേഖല സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
അനൂപിന്റെ സഹോദരി അമ്പിളി ജേക്കബിന് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഡസ്ട്രീസ് ലിമിറ്റഡിൽ മാർക്കറ്റിംഗ് മാനേജരായി നിയമനം നൽകിയെന്നാണ് ആരോപണം. മതിയായ യോഗ്യതയില്ലാത്ത അമ്പിളി ജേക്കബിനെ നിയമിച്ചതിലൂടെ മന്ത്രിമാരായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയും അനൂപ് ജേക്കബും അടക്കമുള്ളവർ അധികാര ദുർവിനിയോഗം നടത്തിയെന്നും ഖജനാവിന് 46 ലക്ഷത്തോളം രൂപ നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.