March 21, 2023 Tuesday

Related news

February 12, 2022
October 12, 2021
April 2, 2021
February 21, 2021
May 25, 2020
March 12, 2020
March 8, 2020
March 2, 2020
February 27, 2020
February 25, 2020

പൗരത്വ പ്രതിഷേധം; ഫോട്ടോകൾ ഉടൻ നീക്കം ചെയ്യണം: യോഗിയോട് കടുപ്പിച്ച് കോടതി

Janayugom Webdesk
ലക്നൗ
March 8, 2020 5:06 pm

 ഉത്തർപ്രദേശിൽ പൗരത്വപ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ഫോട്ടോകളും വിവരങ്ങളും അടങ്ങിയ ബോർഡുകൾ ഉടൻ നീക്കണമെന്ന് യോഗി സർക്കാരിനോട് അലഹാബാദ് ഹൈക്കോടതി. ഇന്ന് തന്നെ ബോർഡുക്കൾ നീക്കി ആ വിവരം കോടതിയെ അറിയിക്കണമെന്നും സംസ്ഥാന സർക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. 

പൗരത്വപ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി ജാമ്യത്തിലായവരുടെ ഫോട്ടോകളും വിവരങ്ങളുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശ പ്രകാരം ലക്നൗ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. അവധി ദിനമായിരുന്നിട്ടു കൂടി പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി ഉത്തരവിറക്കിയത്.

പൗരത്വ പ്രതിഷേധക്കാർ പൊതു മുതൽ നശിപ്പിച്ചതിന് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്ത പക്ഷം അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ബോർഡുകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്ടിവിസ്റ്റ് കബീർ, മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ എസ് ആർ ദാരാപൂരി എന്നിവരുടെ ഫോട്ടോയും വിവരവും പരസ്യമായി പ്രദർശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.

ENGLISH SUMMARY: HC order to remove the pho­to and ban­ner from the pub­lic road who had protest against CAA

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.