കൊച്ചി: അഭയാക്കേസിൽ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഡോക്ടർമാരെ വിസ്തരിക്കണമെന്ന തിരുവനന്തപുരം സിജെഎം കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
2007ൽ നാർക്കോ അനാലിസിസ് നടത്തിയ എൻ. ക്യഷ്ണവേണി, പ്രവീൺ പർവതപ്പ എന്നിവരെ വിസ്തരിക്കാൻ സിജെഎം കോടതി ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്തുകൊണ്ട് പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നതു നിയമപരമല്ലെന്നും നാർക്കോപരിശോധന ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഈ ഹർജിയിൽ പ്രതികളെ നാർക്കോ അനാലിസിസിനു വിധേയമാക്കിയ വിദഗ്ധരെ വിസ്തരിക്കുന്നതു 10 വരെ ഹൈക്കോടതി തടഞ്ഞിരുന്നു. കേസിലെ അവസാനഘട്ട സാക്ഷിയെ വിസ്തരിക്കുന്നത് ഇന്ന് തുടങ്ങാനിരിക്കെയാണ് കോടതിയുടെ നിർണായ ഇടപെടൽ.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.