മൂന്നുവയസ്സുകാരിക്ക് പീഡനം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Web Desk
Posted on May 15, 2019, 10:25 pm

ബന്ദിപ്പോറ: ബന്ദിപ്പോറയില്‍ മൂന്ന് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കൂടാതെ കശ്മീര്‍ മേഖലയുടെ ചുമതലയുള്ള ഐജിയോട് വെള്ളിയാഴ്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ജമ്മു-കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് താഷി റബ്സ്റ്റണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് അയല്‍വാസിയായ യുവാവ് മൂന്ന് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ബന്ദിപ്പോറയില്‍ ശക്തമായ ജനകീയ പ്രതിഷേധമാണ് ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.