25 April 2024, Thursday

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എച്ച്സിഎല്‍ ജിഗ്സോയുടെ രണ്ടാം പതിപ്പ് ആരംഭിക്കുന്നു

Janayugom Webdesk
കൊച്ചി
October 11, 2021 3:29 pm

ഇന്ത്യയിലെ പ്രീമിയര്‍ ക്രിട്ടിക്കല്‍ റീസണിംഗ് പ്ലാറ്റ്‌ഫോമായ എച്ച്‌സിഎല്‍ ജിഗ്‌സോയുടെ രണ്ടാം പതിപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒരു മള്‍ട്ടി-ലെയേര്‍ഡ് മൂല്യനിര്‍ണ്ണയ പ്രക്രിയയിലൂടെ ഇന്ത്യയിലെ മുന്‍നിര യങ് പ്രോബ്ലം സോള്‍വേഴ്‌സിനെ തിരിച്ചറിയാനും അവാര്‍ഡ് നല്‍കാനുമാണിത് ആവിഷ്‌കരിച്ചിരിക്കുന്നത്. ആറു മുതല്‍ ഒന്‍പത് വരെ ക്‌ളാസ്സുകളിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുട്ടികളുടെ ഗവേഷണം, വിമര്‍ശനാത്മക ചിന്ത, ആശയവിനിമയം തുടങ്ങിയ കഴിവുകള്‍ എച്ച്‌സിഎല്‍ ജിഗ്‌സോ വിലയിരുത്തും.

താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കോ സ്‌കൂളുകള്‍ക്കോ പാന്‍ ‑ഇന്ത്യ മത്സരത്തിന്റെ രണ്ടാം പതിപ്പിനായി www.hcljigsaw.comല്‍ 2021 നവംബര്‍ 26 നകം രജിസ്റ്റര്‍ ചെയ്യാം. മൂന്ന് റൗണ്ടുകളിലായാണ് വെര്‍ച്വല്‍ മത്സരം നടക്കുന്നത്. 2021 ഡിസംബര്‍ 3–8 വരെ യോഗ്യതാ മത്സരങ്ങളും, ഡിസംബര്‍ 18 ന് സെമിഫൈനലും ഡിസംബര്‍ 19 ന് ഫൈനലും നടക്കും. എച്ച്‌സിഎല്‍ ജിഗ്‌സ2.0 വിജയികള്‍ക്ക് എച്ച്‌സിഎല്‍ എഞ്ചിനീയറിംഗ്, ഇന്നൊവേഷന്‍ ലാബുകളിലെ പഠനാവസരത്തോടൊപ്പം ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങളും ഗാഡ്ജെറ്റുകളും ലഭിക്കും.
eng­lish summary;HCL launch­es sec­ond edi­tion of Jig­saw for school students
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.