December 3, 2022 Saturday

Related news

March 20, 2022
December 22, 2020
December 3, 2020
September 24, 2020
April 16, 2020
March 20, 2020
February 6, 2020

കോഴി ഫാം നടത്തി പെട്ടെന്ന് കോടീശ്വരനായി, പിന്നിലെ രഹസ്യം അറിഞ്ഞപ്പോൾ ഞെട്ടിയത്‌ മിടുമിടുക്കനെന്ന് പറഞ്ഞു പുകഴ്ത്തിയ നാട്ടുകാർ

Janayugom Webdesk
കോട്ടയം
September 24, 2020 9:25 am

കോഴിഫാമിലൂടെ കോടിയില്‍ അധികം സ്വത്തുകള്‍ സാമ്പാദിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരുടെ സംശയം ചെന്നെത്തിച്ചത് ഫാം ഉടമയുടെ കഞ്ചാവ് കച്ചവടത്തിലാണ്. കോട്ടയം സ്വദേശി അഫ്സലാണ് പിടിയിലായത്. വീടും കാറും വാങ്ങുമ്പോള്‍ പലരും ആദ്യം അഫ്സലിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്നാണ് കരുതിയത്. എന്നാല്‍ അഫ്സല്‍ നടത്തിയത് കോഴിക്കച്ചവടമല്ല, കഞ്ചാവ് കച്ചവടമാണ്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഫ്‌സല്‍ കഞ്ചാവ് കമ്പത്ത് നിന്ന് എത്തിച്ച് വിതരണം ചെയ്യുന്നതായി സൂചന ലഭിച്ചത്. കാഞ്ഞിരപ്പള്ളി പാറക്കടവിൽ കണ്ടത്തിൽ അഫ്സലിനെ (25) കൂടാതെ പാറക്കടവ് ആനിക്കപ്പറമ്പിൽ ബാസിദ് (19), കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ അശ്വതി ഭവനിൽ അനന്തു (20), പാറക്കടവ് ആനിക്കപ്പറമ്പിൽ സാബിദ് (20) എന്നിവരും പിടിയിലായി.

ഫാമില്‍ കഞ്ചാവ് സൂക്ഷിക്കാന്‍ പ്ലാസ്റ്റിക്ക് വീപ്പയ്ക്കുള്ളില്‍ നാലും അഞ്ചും കിലോ കഞ്ചാവ് നിറച്ച് വെള്ളം ഇറങ്ങാത്ത രീതിയിലാക്കി വലിയ കുഴിയില്‍ ഇറക്കിവയ്ക്കും. പിന്നീട് പ്ലാസ്റ്റില്‍ ചാക്കിട്ട് മൂടുകയാണ് ചെയ്യുന്നത്. മണ്ണിട്ട് ശേഷം മുകളില്‍ കരിയില വിതറും. തമിഴ്നാട്ടില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഒന്നോ രണ്ടോ കിലോ മാറ്റി വച്ച ശേഷം ഇവ ചെറു പൊതികളിലാക്കിയ ശേഷമാണ് ബാക്കി വീപ്പയില്‍ സൂക്ഷിക്കുന്നത്. കോഴിഫാമിനെ മറയാക്കി അഫ്‌സല്‍ കഞ്ചാവ് സൂക്ഷിക്കാന്‍ വീട്ടില്‍ വളര്‍ത്തിയത് നാല് റോട്ട് വീലര്‍ നായ്ക്കളെയാണ്. 

പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നതിലൂടെ അപരിചിതര്‍ ഫാമിലേക്ക് കടന്നു വരുന്നതിനെ തടയാനാണ്. അക്രമകാരികളായ നായ അവരെ കടിച്ചുകീറും. പിടിക്കപ്പെടുന്ന ഘട്ടത്തില്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവര്‍ നായ്ക്കളെ തുറന്ന് വിട്ടരുന്നു. എന്നാല്‍ പൊലീസ് സമയോചിതമായി അഫ്സലിനെ പിടിക്കൂടി മുറിയ്ക്ക് ഉള്ളില്‍ കയറി കതകടയ്ക്കുകയായിരുന്നു. പിടിയിലായ സാബിദിനെയാണ് കഞ്ചാവ് തമിഴ്നാട്ടില്‍ നിന്ന് എത്തിക്കാന്‍ അഫ്സല്‍ നിയോഗിച്ചിരുന്നത്. ആഴ്ചയില്‍ അഞ്ച് കിലോയോളം കഞ്ചാവാണ് ഫാമില്‍ എത്തിക്കുന്നത്. 

കാഞ്ഞിരപ്പള്ളി 26ാം മൈൽ, ആനക്കല്ല് ഭാഗങ്ങളിലാണ് കൂടുതലായും കഞ്ചാവ് വിതരണം. കൂടാതെ മുണ്ടക്കയം, പൊൻകുന്നം എന്നിവിടങ്ങളിലും അഫ്സലിന്റെ സംഘം കഞ്ചാവ് എത്തിച്ച് വിതരണം ചെയ്തിരുന്നു. സംഘത്തില്‍ ബാസിദും അനന്തുവുമാണ് കഞ്ചാവ് വിതരണം ചെയ്യുന്നത്. ഇവർക്കായി ഓട്ടോറിക്ഷകളും അഫ്സൽ വാങ്ങി നല്കിയിരുന്നു. ഒരു ചെറിയപൊതിക്ക് 500 രൂപയാണ് വില. ഒരു കിലോ കഞ്ചാവ് 12,000രൂപയ്ക്കാണ് വാങ്ങുന്നത്. ചെറു പൊതികളിലൂടെ അഫ്സല്‍ രണ്ടു ലക്ഷത്തോളം രൂപയാണ് കൈകളില്‍ എത്തുന്നത്. പൊൻകുന്നം എസ്.എച്ച്.ഒ എസ്.ഷിഹാബുദ്ദീൻ, മുകേഷ്, ഷിബു, പ്രദീപ്, സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത് ബി.നായർ, കെ.ആർ അജയകുമാർ, തോംസൺ, മാത്യു, എസ്.അരുൺ, വി.കെ അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ENGLISH SUMMARY:He became a mil­lion­aire by run­ning a poul­try farm and was shocked when he found out the secret behind it
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.