തിരുവനന്തപുരം ജില്ലയിൽ നിരവധി കേസുകളിൽ പ്രതികളായ ഗുണ്ടകൾ ഒളിച്ചു താമസിക്കുവാൻ ആലപ്പുഴയിൽ എത്തിയപ്പോൾ പൊലീസ് സംഘം അതിസാഹസികമായി പിടികൂടി. കഴിഞ്ഞദിവസം രാവിലെ 11.30 മണിയോടെയാണ് ഗുണ്ടകളെ ആലപ്പുഴ സൗത്ത് പൊലീസ് നഗരത്തിൽ നിന്നും പിടികൂടിയത്. പ്രതികൾ എല്ലാവരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളായ നെയ്യാറ്റിൻകര കാർത്തിക നിവാസിൽ കാർത്തിക്, കാട്ടാക്കട ഇർഫാൻ മൻസിൽ അൽ അമീൻ, ഇളവട്ടം നന്ദിയോട് എംകെപി ഹൗസിൽ ഷിമ്മിസ് ഖാൻ, വിളപ്പിൽ പഞ്ചായത്ത് 4-ാം വാർഡിൽ എംഎ മൻസിലിൽ അൻസിൽ, പേയാട്പി ഒ യിൽ വിളപ്പിൽ ഷെരീഫ് മൻസിലിൽ ഷംനാദ്, പേയാട് വിളപ്പിൽ അംബിക മൻസിലിൽ അർഷാദ്, കുറുമ്പയം കൊച്ചുകടയിൽ വീട്ടിൽ ആസിഫ്, പേയാട് വിളപ്പിൽ തൊണ്ട് വിള വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിൽ കാർത്തിക്ക്, അർഷാദ്, ആസിഫ് എന്നിവർ കഴിഞ്ഞദിവസം തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കവർച്ച നടത്തിയ ശേഷം മുങ്ങുകയായിരുന്നു. പ്രതികൾ ആലപ്പുഴ നഗരത്തിൽ രാവിലെ എത്തിയതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾ താമസിച്ചിരുന്ന ലോഡ്ജ് പൊലീസ് വളഞ്ഞ് റെയ്ഡ് ചെയ്ത് പിടികൂടിയത്. സൗത്ത് പൊലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ തിരുവനന്തപുരം ജില്ലാ പോലീസിന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.