Web Desk

February 23, 2021, 7:47 pm

താൻ സ്വർണ്ണക്കടത്തുകാരിയല്ല; ബാഗ് മാലിയില്‍ ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തി ബിന്ദു

Janayugom Online

താൻ സ്വർണ്ണക്കടത്തുകാരിയല്ലെന്ന് ആലപ്പുഴ മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബിന്ദു. ദുബൈയിൽ നിന്ന് എത്തിയപ്പോൾ തന്റെ കൈവശം ഹനീഫ ഒരു ബാഗ് നൽകി. സ്വർണം ആണെന്ന് മനസിലാക്കിയതോടെ ഈ ബാഗ് മാലി എയർപോർട്ടിൽ ഉപേക്ഷിച്ചു എന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ശിഹാബ്, ഹാരിസ് എന്നിവരെ പരിചയമുണ്ട്. കൊച്ചി എയർപ്പോർട്ടിൽ എത്തിയപ്പോൾ മുതൽ സ്വർണ്ണക്കടത്ത് സംഘം തന്നെ പിന്തുടർന്നിരുന്നു. ആദ്യം സ്വർണ്ണം ആവശ്യപ്പെട്ട് ഇവർ വീട്ടിൽ എത്തിയിരുന്നെങ്കിലും പിന്നീട് ആളുമാറിയാണ് തന്നെ സമീപിച്ചതെന്ന് ഇവർ അറിയിച്ചിരുന്നു. ഇതുകൊണ്ടാണ് പൊലീസിൽ വിവരം അറിയിക്കാതിരുന്നതെന്നും ബിന്ദു പറഞ്ഞു.

ദുബായിൽ നിന്ന് നാട്ടിലെത്തിയ മാന്നാർ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയത്. അക്രമി സംഘത്തിന് ബിന്ദുവിന്റെ വീട് കാണിച്ചുകൊടുത്ത മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ തട്ടികൊണ്ട് പോയതിന് പിന്നിൽ പൊന്നാനി സ്വദേശികളായ നാല് പേരാണ് എന്നാണ് സൂചന.

കൊടുവള്ളി സ്വദേശി ഹനീഫക്ക് വേണ്ടിയാണ് സ്വർണം കടത്തിയത്. പൊന്നാനി സ്വദേശി രാജേഷിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. സംഭവത്തിന്റെ തലേ ദിവസം രാജേഷ് ബിന്ദുവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
eng­lish summary;He is not a gold smug­gler; Bindu reveals that Bag was aban­doned in Mali
you may also like this video;