Web Desk

മുംബെെ

July 25, 2021, 11:00 am

ഏകദിനങ്ങളിൽ അയാൾക്കിനി അവസരം കിട്ടുമെന്ന് തോന്നുന്നില്ല: ഇന്ത്യൻ താരത്തെക്കുറിച്ച് സെവാഗ്

Janayugom Online

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ശരാശരി പ്രകടനം പോലും പുറത്തെടുക്കാന്‍ കഴിയാതിരുന്ന മനീഷ് പാണ്ഡെയുടെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. യുവതാരങ്ങളെല്ലാം ലഭിച്ച അവസരങ്ങളിൽ മികവ് കാട്ടിയപ്പോൾ നിരാശപ്പെടുത്തിയ താരങ്ങളിൽ മുന്നിലുള്ളത് പരിചയസമ്പന്നനായ മനീഷ് പാണ്ഡെയാണെന്നാണ് സേവാഗ് പറഞ്ഞത്. മൂന്ന് ഏകദിനങ്ങളിലും അവസരം ലഭിച്ച മനീഷ് പാണ്ഡെക്ക് സമ്മർദ്ദമൊന്നും ഇല്ലാതിരുന്നിട്ടും വലിയ സ്കോർ നേടാനായിരുന്നില്ല. 26, 37,11 എന്നിങ്ങനെയായിരുന്നു മൂന്ന് മത്സരങ്ങളിൽ മനീഷിന്റെ സ്കോർ. അതുകൊണ്ടുതന്നെ തൽക്കാലത്തേക്കെങ്കിലും മനീഷ് പാണ്ഡെക്ക് ഇനി ഏകദിന ടീമിൽ അവസരമുണ്ടാകില്ലെന്ന് സെവാ​ഗ് ക്രിക് ബസിനോട് പറഞ്ഞു.

മൂന്ന് മത്സരങ്ങളിലു അവസരം ലഭിച്ച താരമാണ് പാണ്ഡെ. അതുകൊണ്ടുതന്നെ തന്റെ സ്ഥാനം നിലനിർത്താൻ ലഭിച്ച സുവർണാവസരവും. മൂന്ന് മത്സരങ്ങളിലും കാര്യമായ സമ്മർദ്ദങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പാണ്ഡെക്ക് സ്കോറിം​ഗ് നിരക്ക് ഉയർത്താനായില്ല. ശ്രീലങ്കക്കെതിരായ പ്രകടനം തൽക്കാലത്തേക്ക് എങ്കിലും പാണ്ഡെക്ക് ഏകദിന ടീമിലേക്കുള്ള വഴി അടക്കും. ഇനി അഥവാ തിരിച്ചെത്തുകയാണെങ്കിൽ അത് ദീർഘകാലത്തേക്ക് ആയിരിക്കും. പാണ്ഡെ നിറം മങ്ങിയ സാഹചര്യത്തില്‍സൂര്യകുമാർ യാദവും ഇഷാൻ കിഷന്‍ സഞ്ജു സാംസണ്‍ തുടങ്ങിയവരെ ആയിരിക്കും മധ്യനിരയിൽ ഇനി പരിഗണിക്കുകയെന്നും താരം പറഞ്ഞു.

You may also like this video: