September 28, 2022 Wednesday

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകാറുണ്ടോ? എങ്കില്‍ ഇതാകാം കാരണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Janayugom Webdesk
September 4, 2020 12:40 pm

നമ്മുടെ എല്ലാരുടെയും ഇടയില്‍ ഉണ്ടാകിനിടയുള്ള ഒരു ആരോഗ്യപ്രശ്‌നമാണ് തലവേദന. ചിലര്‍ക്ക് രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഏതൊക്കെ അവസ്ഥയിലാണെന്ന് നമ്മുക്ക് നോക്കാം.

1. രാത്രി മദ്യപിച്ചിട്ട് കിടക്കുമ്പോള്‍ ശരീരത്തില്‍ ജലത്തിന്റെ അംശം കുറയാനും ഇതുവഴി രക്തയോട്ടം കുറഞ്ഞ് തലവേദന ഉണ്ടാകുകയും ചെയ്യുന്നു.

2. നിശ്ചിതസമയത്ത് ഉണരാനും ഉറങ്ങാനും താമസിക്കുന്നത്.

3. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇലക്ട്രോണിക് വസ്തുക്കള്‍ ഉപയോഗിക്കുന്നത് മൂലം അതില്‍ നിന്നും വരുന്ന നീല വെളിച്ചം നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇത് തലവേദന ഉണ്ടാകുന്നതിന് കാരണമാകുന്നു.

4. മാനസിക പ്രശ്‌നങ്ങളായ ഡിപ്രഷന്‍, സ്‌ട്രെസ് എന്നിവമൂലവും തലവേദന ഉണ്ടാകാം.

5. സാധാരണ ഒരാള്‍ക്ക് ഉറങ്ങാനാവശ്യമായ സമയം 78 മണിക്കൂറാണ്. എന്നാല്‍ 910 മണിക്കൂര്‍ ഉറങ്ങിയാല്‍ തലച്ചോറില്‍ സെറാടോണിന്റെ അളവു കുറയുകയും തലവേദന എടുക്കുകയും ചെയ്യുന്നു.

Eng­lish sum­ma­ry; headache when you wake­up in the morning

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.