19 April 2024, Friday

Related news

April 2, 2024
April 1, 2024
March 30, 2024
March 29, 2024
March 18, 2024
February 18, 2024
January 29, 2024
January 13, 2024
January 11, 2024
December 2, 2023

വിദ്യാര്‍ത്ഥിനിയുടെ കവിളില്‍ കടിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ

Janayugom Webdesk
പട്ന
September 19, 2021 7:53 pm

പന്ത്രണ്ടുവയസുകാരിയായ വിദ്യാര്‍ത്ഥിനിയുടെ കവിളില്‍ കടിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ. ബിഹാറിലെ കാതിഹാര്‍ ജില്ലയിലെ പിപ്‌രി ബഹിയാർ പ്രൈമറി സ്കൂൾ പ്രധാനാധ്യപകനെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാർ ഇയാളെ കല്ലും വടിയും ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചു.

നാലാം ക്ലാസ് വിദ്യാർത്ഥിനിയോടാണ് പ്രധാനാധ്യപകൻ അപമര്യാദയായി പെരുമാറിയത്. കവിളിൽ കടിച്ചതിനെ തുടർന്ന് പെൺകുട്ടി ഉറക്കെ കരയുകയും ഇത് കേട്ട് ആളുകൾ ഓടിക്കൂടുകയുമായിരുന്നു. മർദ്ദിച്ച ശേഷം നാട്ടുകാർ ഇയാളെ സ്കൂളിലെ ഒരു മുറിയിൽ പൂട്ടിയിട്ടു. സംഭവം അറിഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം കൂടുതൽ ആളുകൾ സ്കൂളിനു പുറത്ത് തടിച്ചുകൂടി. പൊലീസ് സ്ഥലത്തെത്തി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാളെ വീണ്ടും നാട്ടുകാർ മർദ്ദിച്ചു. രോഷാകുലരായ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് പൊലീസുകാരുടെ കഠിന പരിശ്രമത്തിലൂടെയാണ് അധ്യാപകനെ സ്‌റ്റേഷനിലെത്തിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു. ഇത് ആദ്യമായല്ല സ്കൂളിൽ ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം തനിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതിനാലാണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് അധ്യാപകന്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
eng­lish summary;Headmaster arrest­ed for bit­ing stu­den­t’s cheek
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.