വാഹനാപകടത്തില്‍ പരിക്കേറ്റ പ്രഥാനാധ്യാപിക മരിച്ചു

Web Desk
Posted on December 26, 2018, 9:27 pm

ചെറുതോണി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രഥാനാധ്യാപിക മരിച്ചു. കഞ്ഞിക്കുഴി ആറക്കാട്ട് വിന്‍സെന്‍റിന്‍റെ (ഡപ്യൂട്ടി തഹസീല്‍ദാര്‍, പൈനാവ്) ഭാര്യ റെയ്‌സി വിന്‍സെന്റ് (51)ണ് മരിച്ചത്. 25ന് ഉച്ചക്ക് 1.45ന് എറമാകുളം
ചെമ്പറക്കിയിലാണ് അപകടം. ബന്ധുവിന്റെ വിവാഹത്തിന് ബോംബെക്ക് പോകുകയായിരുന്നു. ചെമ്പറക്കിയില്‍ ഭക്ഷണം കഴിച്ച ശേഷം റോഡ് മുറിച്ച് കടന്നപ്പോള്‍ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷയിടിച്ചാണ് അപകടമുണ്ടായത്.

രാജഗിരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച റെയ്‌സി
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ടെ മരിച്ചു. സംസ്‌കാരം നാളെ (27–12-18) ഉച്ചകഴിഞ്ഞ് 3ന് കഞ്ഞിക്കുഴി സെന്‍ര് മേരീസ് പള്ളിയില്‍.  പഴയരിക്കണ്ടം ഗവ.ഹൈസ്‌കൂളിലെ പ്രഥാനാധ്യാപികയായ പരേത നരിയമ്പാറ കൊട്ടാരത്തില്‍ കുടുംബാംഗമാണ്.  മക്കള്‍: മിഥുന്‍, മെറിന്‍