29 March 2024, Friday

Related news

March 26, 2024
March 24, 2024
March 24, 2024
March 18, 2024
March 17, 2024
March 16, 2024
March 16, 2024
March 14, 2024
March 14, 2024
March 14, 2024

സ്‌കൂള്‍ തുറക്കാന്‍ ഒരുക്കം; ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകള്‍ സജ്ജം

Janayugom Webdesk
പുളിക്കല്‍ സനില്‍രാഘവന്‍
September 24, 2021 10:56 am

കോവിഡ് എന്ന മഹാമാരിയെ തുടര്‍ന്ന സംസ്ഥാനത്തെ സ്ക്കൂളുകളില്‍ കുട്ടികള്‍ ഒന്നിച്ച് ക്ലാസില്‍ ഇരുന്നു പഠിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിന് വിരാമമായിരിക്കുന്നു. സ്കക്കൂള്‍ അടുത്ത മാസം മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയാണ് ഇതിലൂടെ വെളിവാകുന്നത്, ഉത്സവാന്തരീക്ഷത്തിലേക്കാണ് പുത്തനുടുപ്പും ബാ​ഗും കുടയുമായി കുരുന്നുകൾ സ‌്കൂൾ ​ഗേറ്റ് കടന്നെത്തിയത്. രക്ഷിതാക്കളുടെ കെെപിടിച്ച് അക്ഷരത്തിന്റെ പുതുലോകത്തേക്കെത്തിയ കുരുന്നുകൾക്ക് മധുരം നൽകി സ്കൂൾ അധികൃതർ സ്വീകരിച്ചു. സങ്കടത്തിന്റെയും കരച്ചിലിന്റെയും കാലം കഴിഞ്ഞെന്ന് തെളിയിച്ച് കുട്ടികളുടെ മുഖത്തെല്ലാം സന്തോഷത്തിന്റെ പുതുവെളിച്ചം. പ്രവേശനോത്സവത്തിന് കൊഴുപ്പേകി സ്കൂളുകളിൽ പലതരത്തിലുള്ള കലാപരിപാടികളും ഒരുക്കിയിരുന്നു. കുട്ടികൾക്ക് പഠനോപകരങ്ങൾ നൽകി അക്ഷരലോകത്തേക്കുള്ള ആദ്യ ചുവടിന് പിന്തുണയുമായി നിരവധി സംഘടനകളും പ്രവേശനോത്സവത്തിന് പിന്തുണയുമായെത്തി. 

ഇതായിരുന്നു ഒന്നാം ക്ലാസില്‍ എത്തുന്ന കുട്ടിക്ക് ഉണ്ടാകുന്ന ആദ്യ ദിനത്തിലെ അനുഭവം. കഴിഞ രണ്ടു വര്‍ഷമായിഓണ്‍ലൈനായി ക്സാസുകള്‍ സജീവമായി തന്നെ നടക്കുന്നു. സ്‌കൂളുകള്‍ തുറക്കാനുള്ള തയാറെടുപ്പ് വിപുലമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നരവര്‍ഷക്കാലമായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ 1 മുതല്‍ തുറക്കുകയാണ്. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബര്‍ ഒന്നിന് ആരംഭിക്കുക. നവംബര്‍ 15 മുതല്‍ മറ്റുള്ള ക്ലാസുകള്‍ ആരംഭിക്കും.വിദ്യാഭ്യാസ, ആരോഗ്യവകുപ്പ് മന്ത്രിമാര്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടത്തി. മന്ത്രിമാരുടെ നേത്യത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചര്‍ച്ച നടത്തി. കുട്ടികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. 

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അധ്യാപകരക്ഷകര്‍ത്തൃ സമിതികളുമായും വിവിധ സംഘടനകളുമായും ചര്‍ച്ച നടത്തി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവ തുറക്കുന്ന സാഹചര്യത്തില്‍ യാത്രാവേളയില്‍ കുട്ടികളുടെ സുരക്ഷസംബന്ധിച്ച് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തും. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ ആരേയും അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ് സ്റ്റേഷന്‍ തലത്തില്‍ സംവിധാനമൊരുക്കും. സ്‌കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കും.സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍, ആയമാര്‍ എന്നിവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേകം പരിശീലനം നല്‍കും. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികള്‍ സംബന്ധിച്ചായിരിക്കും പരിശീലനം നല്‍കുക.

സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത, സാനിടൈസര്‍, മാസ്‌ക് എന്നിവ ശരിയായി ഉപയോഗിക്കേണ്ട വിധം മുതലായ കാര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു .വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ കൂട്ടംകൂടാന്‍ ആരെയും അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.കുറേ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് സ്റ്റേഷന്‍ തലത്തില്‍ സംവിധാനം ഒരുക്കും. സ്‌കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തും. സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്ക് സ്റ്റഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേക പരിശീലനം നല്‍കും. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികള്‍ സംബന്ധിച്ചായിരിക്കും പരിശീലനം നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും അറിയിച്ചു. 

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള മാര്‍ഗ നിര്‍ദേശം ചര്‍ച്ചചെയ്യാന്‍ വിദ്യാഭ്യാസ- ആരോഗ്യ വകുപ്പുകളുടെ യോഗം ചേര്‍ന്നു. യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.സൂക്ഷ്മ തലത്തിലുള്ള വിശദാംശങ്ങള്‍ അടക്കം പരിശോധിച്ച് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ സമഗ്രമായ മാര്‍ഗരേഖ തയ്യാറാക്കും. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ആശങ്കയില്ലാതെ ക്രമീകരണം നടത്തും. ‘ബയോബബിള്‍’ ആശയം അടിസ്ഥാനമാക്കിയാകും മാര്‍ഗരേഖയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ടികള്‍, അധ്യാപക-രക്ഷകര്‍തൃ സമിതികള്‍, വിദ്യാര്‍ഥി-യുവജന സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗവുമായും ചര്‍ച്ച ചെയ്യും.കുട്ടികള്‍ക്ക് യാതൊരു ബുദ്ധിമുട്ടില്ലാതെ സുരക്ഷ ഒരുക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. 

കുട്ടികളുടെ യാത്രാസൗകര്യം, ക്ലാസ് മുറികളിലെ സുരക്ഷ, ഉച്ചഭക്ഷണ വിതരണം, ക്ലാസ് ഷെഡ്യൂള്‍, ശുചിമുറികള്‍ ഉപയോഗിക്കുന്ന രീതി, ഒരേസമയം എത്ര കുട്ടികള്‍ വരെയാകാം, കുട്ടികളുടെ കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും വാക്‌സിനേഷന്‍ തുടങ്ങി വളരെ സൂക്ഷ്മമായ കാര്യങ്ങളടക്കം ഇന്ന് നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു.എത്രയും പെട്ടെന്ന് മാര്‍ഗനിര്‍ദേശം തയ്യാറാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഈ മാസം അവസാനത്തോടെ സിറോ പ്രിവിലന്‍സ് റിപ്പോര്‍ട്ട് ലഭ്യമാകും. അത് കൂടി പരിഗണിച്ചാകും മാര്‍ഗനിര്‍ദേശം. രക്ഷിതാക്കളെ ബോധവത്കരിക്കുന്നതും കൗണ്‍സിലിംഗ് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും. സ്‌കൂള്‍ അടിസ്ഥാനത്തില്‍ ആരോഗ്യ സംരക്ഷണ സമിതികള്‍ രൂപീകരിക്കും. ആശങ്കകള്‍ക്ക് വഴിവെക്കാതെ എല്ലാ സുരക്ഷയും ഒരുക്കാന്‍ വകുപ്പുകള്‍ സജ്ജമാണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. പ്രത്യാശയുടെ നാളകളെ വരവേറ്റ് കേരളപ്പിറവിയുടെ അറുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ദിനത്തില്‍ സംസ്ഥാനത്തെ സ്ക്കൂളുകളുടെ ബെല്ലുകള്‍ മുഴങ്ങും. വീണ്ടും സ്ക്കൂള്‍ പരിസരങ്ങള്‍ കുട്ടികളുടെ സര്‍ഗ്ഗചേതനകളുടെ ശബ്ദങ്ങള്‍ അലയടിക്കും.

Eng­lish Sum­ma­ry : health and edu­ca­tion depart­ments ready to reopen schools in ker­ala dur­ing pandemic

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.