May 28, 2023 Sunday

തേനിൽ ഇട്ട നെല്ലിക്ക രുചിയോടെ കഴിക്കുന്നവർക്ക്‌ ആർക്കെങ്കിലും അറിയാമോ ഈ കാര്യങ്ങൾ വല്ലതും

Janayugom Webdesk
January 9, 2020 7:52 pm

മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കൈക്കും പിന്നെ മധുരിക്കും. ഈ പഴമൊഴി കേള്‍ക്കാത്ത മലയാളികള്‍ വിരളമായിരിക്കും. പഴമക്കാര്‍ പറഞ്ഞതില്‍ അല്‍പ്പം കാര്യമുണ്ട് കേട്ടോ, ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ് . പുതു തലമുറക്കാര്‍ക്ക് അതിനോട് വലിയ അഭിപ്രായ വ്യത്യാസം ഇല്ലതാനും. കാരണം വിറ്റാമിന്‍ സി യാല്‍ സമൃദ്ധമായ നെല്ലിക്ക ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും നല്ലതാണ്.

ചുരുക്കി പറഞ്ഞാല്‍ ഇന്ത്യന്‍ ഗൂസ്ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെ. അപ്പോള്‍ തേനിലിട്ട നെല്ലിക്കയുടെ ഗുണങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കു . തേന്‍ നെല്ലിക്ക എന്ന് കേള്‍ക്കുമ്പോഴെ വായിലൂടെ വെളളമൂറുന്നുണ്ടോ? നെല്ലിക്കയെ പോലെ തന്നെ ആരോഗ്യത്തിന് ഗുണകരമാണ് തേനിലിട്ട നെല്ലിക്ക. ഇത് കരളിന് വളരെയധികം ഗുണം ചെയ്യും. അതുപോലെതന്നെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക. മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ആസ്ത്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്റെിഓക്‌സിഡന്റുകള്‍ അടങ്ങിയതു തന്നെയാണ് ഇതിനു കാരണം. ഇത് ലംഗ്‌സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. . ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. ഇത്തരത്തില്‍ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ തേനിലിട്ട നെല്ലിക്കയ്ക്ക് ഉണ്ട്. ഗുണങ്ങള്‍ ഏറെയായതിനാല്‍ തേന്‍ നെല്ലിക്കയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അത് കൊണ്ട് തന്നെ സാധാരണ നമ്മുടെ നാട്ടിലെ കടകളിലും തേനില്‍ ഇട്ടു വെച്ച നെല്ലിക്ക സുലഭമാണ്.

വീട്ടില്‍ തന്നെ ഇത് നിര്‍മ്മിക്കുന്നവരും ഉണ്ട്. അത്തരത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ പരമാവധി നല്ല ഒര്‍ജിനല്‍ തേന്‍ തന്നെ വാങ്ങിക്കാന്‍ ശ്രദ്ധിക്കുക. കാരണം നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വ്യാജ തേന്‍ സുലഭമാണ് ഇത് ശരീരത്തില്‍ മാരകമായ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അര കിലോ നെല്ലിക്കയാണ് തേനില്‍ ഇടാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ അര ലിറ്റര്‍ തേന്‍ തന്നെ എടുക്കുക ഇതാണ് വളരെ നല്ലത് മിനിമം ഒരാഴ്ച എങ്കിലും തേനില്‍ അതുപോലെ വലിയ ഭരണിയില്‍ ഇട്ടു വെക്കുക ശേഷം കഴിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് ഒരുപാട് ഔഷധ ഗുണം ലഭിക്കും. ഇത് കഴിക്കാത്തവര്‍ ആരും ഉണ്ടാവില്ല എന്നാല്‍ വീട്ടില്‍ ഇതുപോലെ ചെയ്തു കഴിക്കാത്തവര്‍ കാണും കൂടുതല്‍ ആളുകളും കടകല്‍ നിന്നും മറ്റും വാങ്ങി കഴിച്ചിട്ടുള്ളവര്‍ ആയിരിക്കും സ്വന്തം വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നതിന്റെ രുചി വേറെ തന്നെയാണ്.

Eng­lish Sum­ma­ry: health ben­e­fits of hon­ey gooseberry

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.