Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

July 18, 2021, 2:56 pm

അറിഞ്ഞിരിക്കാം കിവി പഴത്തിന് ഇങ്ങനെയും ഗുണങ്ങള്‍

Janayugom Online

കിവി പഴത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇന്നും ആധികം ആളുകള്‍ക്ക് അറിയില്ല. എന്താണ് കിവി? ചൈനീസ് നെല്ലിക്ക എന്നും കിവി അറിയപ്പെടാറുണ്ട്. കാഴ്ചയില്‍ ഇളം ബ്രൗണ്‍ നിറമാണ്. രണ്ടായി മുറിച്ചാല്‍ നല്ല ഇളം പച്ച നിറവും. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പർ, അയൺ, സിങ്ക് തുടങ്ങിയവ അടങ്ങിയ വളരെ ഗുണങ്ങളേറിയ ഫലമാണ് കിവി. കിഡ്നി സ്റ്റോണിനെ അകറ്റാൻ വളരെ നല്ലതാണ്. രക്തസമ്മര്‍ദ്ദത്തിനും ഉത്തമമാണ് കിവി പഴം.

ഒരു കിവി പഴം സ്ടോക്കിനെ പോലും അകത്തി നിര്‍ത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നേന്ത്രപ്പഴത്തിന്റെയും ഓറഞ്ചിന്റെയും ഗുണങ്ങള്‍ക്ക് തുല്യംമാണ് കിവിയില്‍ അടങ്ങിയിരിക്കുന്നത്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിലും ഇരട്ടി വൈറ്റമിന്‍ സിയും ഇവയില്‍ ഉണ്ട്. നേന്ത്രപ്പഴത്തില്‍ ഉള്ളതിലും അധികം പൊട്ടാസ്യവും. കിവി കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കുകയും ചെയ്യും.

ENGLISH SUMMARY:Health benifits of kiwi fruit
You may also like this video