ജപ്പാനിലെ തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ കൊറോണ സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാരുടെ നില തൃപ്തികരമെന്ന് ഇന്ത്യൻ എംബസി. അതേസമയം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ജപ്പാനിലെ യൊകോഹമ തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന ആഡംബരക്കപ്പലിൽ 3,711 പേരാണുള്ളത്. ഇതിലുള്ള 138 ഇന്ത്യക്കാരിൽ 132 പേർ കപ്പൽ ജീവനക്കാരും ആറു പേർ യാത്രക്കാരുമാണ്. കപ്പലിൽ 218 പേർക്കാണ് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചത്.
കപ്പലിലുള്ള ഇന്ത്യക്കാരെ കരയ്ക്കെത്തിക്കാൻ ജപ്പാൻ സർക്കാരുമായും കപ്പൽ കമ്പനിയുമായും ചർച്ച പുരോഗമിക്കുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിൽ നിന്നും ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഈ മാസം മൂന്നിനാണ് കപ്പൽ ജപ്പാൻ തുറമുഖത്ത് പിടിച്ചിട്ടത്.
അതേസമയം കോറോണ ബാധിത രാജ്യങ്ങളിൽ നിന്നും ഡൽഹിയിൽ തിരിച്ചെത്തിയവരിൽ 17 പേരെ രോഗ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഡൽഹി ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം വിദേശത്തു നിന്നെത്തിയ 5,700 പേരാണ് ഇതുവരെ നിരീക്ഷണത്തിലുള്ളത്.
ENGLISH SUMMARY: Health condition of Indians in the ship is satisfactory
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.