Web Desk

ന്യൂഡൽഹി

August 24, 2020, 5:26 pm

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; വെന്റിലേറ്ററില്‍ തുടരുന്നു

Janayugom Online

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. ഇപ്പോഴും അദ്ദേഹം കോമയിലാണെന്ന് ഡല്‍ഹിയിലെ സെെന്യത്തിന്റെ റിസര്‍ച്ച് ആന്‍‍ഡ് റെഫറല്‍ ആശുപത്രി അറിയിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബ് മുഖര്‍ജിക്ക് ശ്വാസകോശ അണുബാധയ്ക്കാണ് ചികിത്സ നല്‍കുന്നത്.

ഓഗസ്റ്റ് 10 ന് ആണ് തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി സെെനിക ആശുപത്രിയില്‍ പ്രവേശിച്ചത്. ഇദ്ദേഹത്തിന് കോവിഡ് ബാധയും സ്ഥിരീകരിച്ചിരുന്നു.

Eng­lish sum­ma­ry: Health con­di­tion of Pranab Mukherji

You may also like this video;